Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 9:37 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി മനുഷ്യക്കടത്തിനെതിരെ പോരാടുന്ന മലയാളി ആൻസൺ തോമസിന്റെ ജീവിത കഥ പ്രമേയമാക്കിയുള്ള സിനിമ ഒ ടി ടി  പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്തു. ARK7ONE എന്ന ആപ്പ് ടൗൺലോഡ് ചെയ്തു ഈ ചിത്രം കാണാൻ സാധിക്കുന്നതാണ്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി മനുഷ്യക്കടത്തിനെതിരെ പോരാടുന്ന വ്യക്തിയാണ് കസ്റ്റംസ് ഓഫീസറും ഹോക്കി താരവുമായിരുന്ന പത്തനംതിട്ട സ്വദേശി ആൻസൺ തോമസ്.മൂന്ന് പതിറ്റാണ്ടുകൾക്കിടെ മുംബൈയിലെ ചുവന്ന തെരുവ് അടക്കമുള്ള വേശ്യാലയങ്ങളിൽ നിന്ന് ആയിരത്തി അഞ്ഞൂറിലധികം സ്ത്രീകളെയാണ് ആൻസൺ തോമസ് രക്ഷിച്ചിരിക്കുന്നത്.

പ്ലെഡ്ജ് ടു പ്രൊട്ടക്ട്  സിനിമയുടെ ചിത്രീകരണം മുംബൈ നഗരത്തിലും പരിസരപ്രദേശങ്ങളിലുമായാണ് നടന്നത്.ചിത്രത്തിൽ പ്രധാന കഥാപാത്രമായി ആൻസൺ തന്നെയാണ് വേഷമിട്ടിരിക്കുന്നത്.ബോളിവുഡ് താരങ്ങളായ ഗോവിന്ദ് നാംഡിയോ,സുനിൽ പാൽ,ഗണേഷ് യാദവ് എന്നിവരാണ് മറ്റ് താരങ്ങൾ.സുരേഷ് സാട്ടെയായാണ് ചിത്രത്തിന്റെ സംവിധായകൻ.  

ഇന്ത്യൻ ഹോക്കി ടീം മുൻ ഗോൾകീപ്പർ ആയിരുന്നു ആൻസൺ 2010ലാണ് ജോലി ഉപേക്ഷിക്കുന്നത്. ജീവൻ തന്നെ പണയം വച്ചാണ് മുംബൈയിലെ ചുവന്ന തെരുവിൽ നിന്ന്  സ്ത്രീകളെയും  കുട്ടികളെയും രക്ഷപ്പെടുത്താനായി പിന്നീട് അദ്ദേഹം തുനിഞ്ഞിറങ്ങുന്നത്.തുടർച്ചയായ ഭീഷണികൾ വകവയ്ക്കാതെയാണ് അദ്ദേഹം കാമാത്തിപുരയിൽ നിന്ന് സ്ത്രീകളെ ജീവിതത്തിലേക്ക് തിരികെ നടത്തിയത്. നിർബന്ധിത വേശ്യാവൃത്തിയിലേക്ക് വലിച്ചിഴക്കപ്പെടുന്ന സ്ത്രീകളുടെയും കുട്ടികളുടെയും രക്ഷകനായി അദ്ദേഹം മാറുകയായിരുന്നു. മുംബൈയിലെ കാമാത്തിപുര,കൊൽക്കത്ത,പൂനെ തുടങ്ങിയ സ്ഥലങ്ങളിലും അദ്ദേഹത്തിൻറെ സഹായഹസ്തങ്ങൾ എത്തി .ജോലി ഉപേക്ഷിച്ചത് 2010 ആണെങ്കിലും 1991 മുതൽ രക്ഷാപ്രവർത്തനം ചെയ്യുന്നുണ്ടെന്ന് ആൻസൺ തോമസ് പറയുന്നു.12 വയസ്സുള്ള പെൺകുട്ടികൾ മുതൽ അറുപതു വയസുള്ള സ്ത്രീകളെവരെ രാജ്യത്തിൻറെ പലയിടത്തുനിന്നും രക്ഷിക്കാനും ഇദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ഇദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ മാനിച്ചു  2009ൽ സ്ത്രീ ശാക്തീകരണത്തിന് CNN-IBN & Reliance Industries’ന്റെ Real Heroes അവാർഡ്-ഉം  നേടിയിട്ടുണ്ട്.

രണ്ടുമണിക്കൂർ പതിനാലുമിനിട്ടു ദൈർഘ്യമുള്ള ഈ ചിത്രം ഇതിനോടകം തന്നെ ലോകത്തിലെ പ്രധാനപ്പെട്ട ഫിലിം ഫെസ്റ്റുകളിലേക്കും അവാർഡിനായും പരിഗണിക്കപ്പെട്ടിട്ടുണ്ട്.ആസ്ട്രേലിയൻ ഫിലിം ഫെസ്റ്റിവലിൽ ഈ ചിത്രത്തിന് ഹോണറബിൾ പരാമർശം ലഭിച്ചു,ഗ്രേറ്റ് ഏഷ്യൻ വേൾഡ് സിനിമ ഫെസ്റ്റിവലിൽ മികച്ച ഫീച്ചർ ഫിലിമിനുള്ള അവാർഡും ഈ ചിത്രം കരസ്ഥമാക്കി.

ഈ ചിത്രം കാണുവാൻ നിങ്ങൾ ചെയ്യേണ്ടുന്നതിത്രമാത്രം പ്ലേ സ്റ്റോറിൽ കയറി  ARK7ONE ആപ്പ് ടൗൺ ലോഡ് ചെയ്യുക.ചിത്രം കാണുക

Readers Comment

Add a Comment