Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:35 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ബോഡി ഷെയ്മിങ്ങിനെതിരേ ശക്തമായ സന്ദേശവുമായി നടി കാജള്‍ അഗര്‍വാള്‍. ഗര്‍ഭകാലം ആസ്വദിക്കുന്ന കാജള്‍ തന്റെ പുതിയ ചിത്രങ്ങളെല്ലാം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചിരുന്നു. ശരീരഭാരം വര്‍ധിച്ചതിന്റെ പേരില്‍ ചിലര്‍ തന്നെ പരിഹസിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനാലാണ് ഇത്തരത്തില്‍ ഒരു കുറിപ്പ് പങ്കുവയ്ക്കുന്നതെന്നാണ് കാജള്‍ പറഞ്ഞത്.

''എന്റെ ജീവിതത്തിലെ മനോഹരമായ ഒരു ഘട്ടത്തിലൂടെയാണ് ഞാനിപ്പോള്‍ കടന്നുപോകുന്നത്. എന്റെ ജീവിതത്തിലും ശരീരത്തിലും വീട്ടിലും അതിനേക്കാളുപരി എന്റെ തൊഴിലിടത്തിലും മാറ്റങ്ങള്‍ വരുന്നു. എന്നാല്‍ ബോഡിഷെയ്മിങ് നടത്തുന്ന ഈ കമന്റുകള്‍ ഒരിക്കലും നമ്മെ സഹായിക്കുകയില്ല. ജീവിക്കൂ, ജീവിക്കാന്‍ അനുവദിക്കൂ. ഗര്‍ഭകാലത്ത് നമ്മുടെ ശരീരം ധാരാളം മാറ്റങ്ങളിലൂടെ കടന്നുപോകും. ഭാരം വര്‍ധിക്കും, ഹോര്‍മോണുകളില്‍ വ്യതിയാനം സംഭവിക്കും, കുഞ്ഞ് വളരുന്നതിനോടൊപ്പം സ്തനവും വയറുമെല്ലാം വലുതാകും, കുഞ്ഞിന്റെ സുഖകരമായ വളര്‍ച്ചക്കായി ശരീരം പാകപ്പെടുമ്പോഴാണ് അങ്ങനെ സംഭവിക്കുന്നത്. ശരീരം വികസിക്കുമ്പോള്‍ സ്‌ട്രെച്ച് മാര്‍ക്കുകള്‍ ഉണ്ടാകും, ചിലപ്പോള്‍ മുഖക്കുരു വരും, ക്ഷീണം തോന്നും, മാനസികാവസ്ഥ മാറിക്കൊണ്ടിരിക്കും. ഈ സമയത്തുണ്ടാകുന്ന നെഗറ്റീവ് ചിന്തകള്‍ അസുഖമുണ്ടാക്കും.
കുഞ്ഞിന് ജന്മം നല്‍കിയാല്‍ പഴയ രൂപത്തിലേക്ക് തിരിച്ചുപോകാന്‍ സമയമെടുക്കും. അല്ലെങ്കില്‍ പൂര്‍ണമായും പഴയതുപോലെ ആകാന്‍ സാധിച്ചെന്നും വരില്ല. എന്നാല്‍ അത് സാരമില്ല. ഈ മാറ്റങ്ങളെല്ലാം സ്വാഭാവികമാണ്. നമ്മുടെ ജീവിതത്തിലേക്ക് പുതിയ ഒരാളെകൊണ്ടുവരാനുള്ള കഷ്ടപ്പാടിന്റെ ഭാഗമാണിത്. ഇതെല്ലാം അസാധാരണമാണെന്ന് കരുതേണ്ടതില്ല, സമ്മര്‍ദ്ദത്തിലാകേണ്ടതില്ല, ചട്ടങ്ങളില്‍ ഒതുങ്ങേണ്ടതില്ല. ഇതെല്ലാം ഒരു കുഞ്ഞിന് ജന്മം നല്‍കുന്നതിന്റെ ഭാഗമാണെന്ന് മാത്രം മനസ്സിലാക്കുക''-എന്നാണ്  കാജള്‍ അഗർവാൾ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ച കുറിപ്പ് .

Readers Comment

Add a Comment