Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 6:11 pm
  • 10th May, 2026
  • Overcast Clouds
30.82°C30.82°C
  • Humidity: 92 %
  • Wind: 1.63 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കേരളത്തിൽ ഇസ്ലാമിന്റെ ആത്മീയ നേതൃത്വം വഹിക്കുന്ന, മതേതരത്വത്തിനായി സജീവമായി ഇടപെടുന്ന പാണക്കാട് കൊടപ്പനക്കൽ തറവാടിന്റെ ചരിത്രം ഒരു കുടുംബത്തിന്റെ രാഷ്ട്രീയ മത രംഗങ്ങളിൽ നടത്തിയ ഇട പെടലുകളുടെ ചരിത്രമാണ്.
പൂക്കോയ തങ്ങളും,പാണക്കാട് സയ്യിദ് മുഹമ്മദലി തങ്ങളും,ഹൈദരലി തങ്ങളുമെല്ലാം മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയ പാരമ്പര്യത്തിൽ വന്നു പോയ പേരുകളാണ്.
വളരെ പ്രസിദ്ധമായ കേരളത്തിലെ പാണക്കാട്ടെ കുടുംബത്തിന്റെ ചരിത്രമാണ് "കൊടപ്പനക്കൽ തറവാട് "എന്ന ഡോക്യൂ ഫിക്ഷണിലൂടെ അവതരിപ്പിക്കുന്നത്.
പി. കെ.മുസ്തഫ പള്ളിശ്ശേരി, ജലീൽ വലിയകത്ത് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഡോക്യൂഫിക്ഷന്റെ സംവിധാനം ആരിഫ് വെള്ളയിൽ നിർവഹിക്കുന്നു.
ഡോക്യൂഫിക്ഷന് പി. സി.വിഷ്ണുനാഥ്,മുല്ലപ്പള്ളി രാമചന്ദ്രൻ, ഷാഫി പറമ്പിൽ,സ്പീക്കർ ശ്രീരാമകൃഷ്ണൻ,എം.കെ.മുനീർ എന്നിവർ ആശംസകൾ നേർന്നുള്ള പ്രൊമോഷൻ ഇറങ്ങിയിട്ടുണ്ട്.
ഡോക്യൂഫിക്ഷൻ ഒഫിഷ്യൽ ലോഞ്ചിങ് ജൂലായ് പതിമൂന്നിന് കൊച്ചി ബോൾഗാട്ടിയിലുള്ള ഹോട്ടൽ ഗ്രാൻഡ് ഹയാട്ടിൽ പ്രമുഖ വ്യവസായി എം.എ. യൂസഫലി നിർവഹിക്കും.

Readers Comment

Add a Comment