Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 7:22 am
  • 24th September, 2026
  • Overcast Clouds
25.25°C25.25°C
  • Humidity: 93 %
  • Wind: 0.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

18 വര്‍ഷത്തെ ദാമ്പത്യജീവിതം അവസാനിപ്പിച്ച് തമിഴ് നടന്‍ ധനുഷും ഭാര്യ ഐശ്വര്യ രജനീകാന്തും. തമിഴ് മെഗാസ്റ്റാര്‍ രജനീകാന്തിന്റെ മൂത്ത മകളാണ് ഐശ്വര്യ.  ധനുഷും ഐശ്വര്യയും സോഷ്യല്‍ മീഡിയയിലൂടെയാണ് വേർ പിരിയൽ പ്രഖ്യാപിച്ചത്. സുഹൃത്തുക്കളായും ദമ്പതിമാരായും മാതാപിതാക്കളായും പരസ്പരം അഭ്യുദയകാംക്ഷികളായും 18 വര്‍ഷം ഒന്നിച്ചുജീവിച്ചു. ഈ യാത്രയില്‍ വളര്‍ച്ചയും മനസ്സിലാക്കലും ഇണക്കങ്ങളും പൊരുത്തപ്പെടലുകളും ഉണ്ടായിരുന്നു. ഞങ്ങളുടെ വഴികള്‍ പിരിയുന്ന സ്ഥലത്താണ് ഇന്ന് ഞങ്ങള്‍ നില്‍ക്കുന്നത്. ദമ്പതിമാര്‍ എന്ന നിലയില്‍ ഐശ്വര്യയും ഞാനും പിരിയുന്നതിനും സമയമെടുത്ത് വ്യക്തികളെന്ന നിലയില്‍ ഞങ്ങളെ നന്നായി മനസ്സിലാക്കാനും തീരുമാനിച്ചു-ട്വീറ്റില്‍ ധനുഷ് കുറിച്ചു. തങ്ങളുടെ തീരുമാനത്തെ ബഹുമാനിക്കാനും ഇത് കൈകാര്യം ചെയ്യാന്‍ ആവശ്യമായ സ്വകാര്യത തങ്ങള്‍ക്ക് നല്‍കണമെന്നും ധനുഷ് ട്വീറ്റില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 

Readers Comment

Add a Comment