Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 6:11 pm
  • 10th May, 2026
  • Overcast Clouds
30.82°C30.82°C
  • Humidity: 92 %
  • Wind: 1.63 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പ്രശസ്ത ഗായകൻ യേശുദാസിന് ഇന്ന്  82-ാം പിറന്നാൾ. ജന്മദിനം പ്രമാണിച്ച് യുവതലമുറയിലെ 82 ഗായകർ ഇന്നു തിരുവനന്തപുരത്ത് യേശുദാസിന്റെ 82 ഗാനങ്ങൾ ആലപിച്ച് ഗാനാഞ്ജലി നടത്തും. അതേസമയം കോവിഡ് ഭീഷണിമൂലം പിറന്നാൾ ദിനത്തിലെ കൊല്ലൂർ മൂകാംബികാ ക്ഷേത്ര ദർശനം ഇത്തവണയും ഒഴിവാക്കി. അമേരിക്കയിലാണ് യേശുദാസ് ഇപ്പോഴുള്ളത്.

ഇത്തവണയും പിറന്നാൾ ദിനത്തിൽ അദ്ദേഹത്തിന് കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തിൽ എത്താനാവില്ലെങ്കിലും അദ്ദേഹത്തിനു വേണ്ടി പ്രാർത്ഥനയുമായി സുഹൃത്തുക്കൾ ക്ഷേത്ര സന്നിധിയിലെത്തിയിരുന്നു . യുഎസിലുള്ള യേശുദാസ്, ഓമിക്രോൺ ഭീഷണി നിലനിൽക്കുന്നതിനാൽ യാത്ര റദ്ദാക്കുകയായിരുന്നു. അരനൂറ്റാണ്ടിലേറെയായുള്ള പിറന്നാൾദിന ക്ഷേത്രദർശനമാണു തുടർച്ചയായി രണ്ടാം വർഷവും മുടങ്ങുന്നത്.

യേശുദാസിനു വേണ്ടി പ്രാർത്ഥനയുമായി സുഹൃത്ത് കാഞ്ഞങ്ങാട് രാമചന്ദ്രൻ ഇന്നലെ കൊല്ലൂരിലെത്തി. ഇന്നു രാവിലെ ദേവീ സന്നിധിയിൽ പ്രാർത്ഥിച്ച് ദാസേട്ടനു വേണ്ടി കീർത്തനം ആലപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവന്റെ മേൽനോട്ടത്തിൽ പാലക്കാട് സ്വരലയയും പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റിയും ചേർന്ന് യേശുദാസിന് ആദരമർപ്പിച്ച് ഇന്ന് തിരുവനന്തപുരത്ത് ഗാനാഞ്ജലി സംഘടിപ്പിക്കും എട്ട് മണിക്കൂറും 20 മിനിറ്റും നീളുന്ന മെഗാ വെബ് സ്ട്രീമിങ് ഉച്ചയ്ക്ക് 2 മുതൽ രാത്രി 10.20 വരെ ഭാരത് ഭവൻ, പാലക്കാട് സ്വരലയ, മഴമിഴി മൾട്ടി മീഡിയ എന്നിവയുടെ ഫേസ്‌ബുക് പേജുകളിലൂടെ വെബ് കാസ്റ്റ് ചെയ്യും.

Readers Comment

Add a Comment