Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 9:38 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ലിജോ ജോസ് പെല്ലിശേരിയുടെ സിനിമ ‘ചുരുളിയിലെ ഭാഷാ പ്രയോഗം അതിഭീകരമെന്നു ഹൈക്കോടതി. ചിത്രത്തിലെ ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് ജസ്റ്റിസ് എൻ. നഗരേഷിന്റെ അഭിപ്രായ പ്രകടനം. പൊതു ധാർമികതയ്ക്കു നിരക്കാത്ത അസഭ്യ വാക്കുകൾ കൊണ്ടു നിറഞ്ഞതാണ് ചിത്രം എന്നു ചൂണ്ടിക്കാട്ടി തൃശൂർ‍ സ്വദേശിനിയായ അഭിഭാഷക പെഗ്ഗി ഫെൻ ആണ് ഹൈക്കോടതിയെ സമീപിച്ചത്. 

ചിത്രം ഒടിടി പ്ലാറ്റ്ഫോമിൽ നിന്നു നീക്കണമെന്നാണ് ഹർജിക്കാരന്റെ ആവശ്യം. ഹർജിയിൽ കേന്ദ്ര സെൻസർ ബോർഡ്, സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി, നടൻ ജോജു ജോർജ് എന്നിവർ ഉൾപ്പടെയുള്ളവർക്ക് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. അതേ സമയം സെൻസർ ചെയ്ത പകർപ്പല്ല ഒടിടിയിൽ പ്രദർശിപ്പിച്ചതെന്നു കേന്ദ്ര സെൻസർ ബോർഡ് കോടതിയെ അറിയിച്ചു. 

റിലീസ് ചെയ്തപ്പോൾ മുതൽ സിനിമയിലെ അസഭ്യ വാക്കുകൾ സമൂഹമാധ്യമങ്ങളിലും പൊതു സമൂഹത്തിലും ചർച്ചയായി മാറിയിരുന്നു. ഇതോടെ സെൻസർ ചെയ്ത പതിപ്പല്ല ഒടിടി പ്ലാറ്റ്ഫോമിൽ എത്തിയതെന്നു വിശദീകരിച്ച് സെൻസർ ബോർഡ് രംഗത്തെത്തിയിരുന്നു. സിനിമാറ്റോഗ്രാഫ് ആക്ട് 1952, സർട്ടിഫിക്കേഷൻ റൂൾസ് 1983 കേന്ദ്ര സർക്കാർ മാർഗ നിർദേശങ്ങൾ ഇവ പ്രകാരം സിനിമയില്‍ അവശ്യമായ മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ച് എ സര്‍ട്ടിഫിക്കറ്റാണ് സെൻസർ ബോർഡ് ‘ചുരുളി’ക്കു നല്‍കിയത്. എന്നാല്‍ ഈ മാറ്റങ്ങൾ ഇല്ലാതെയാണ് സിനി ഒടിടിയിലൂടെ പുറത്തു വന്നിരിക്കുന്നതെന്നും വിശദീകരിച്ചിരുന്നു. 

Readers Comment

Add a Comment