Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 9:37 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പ്രശസ്തമായ ലിയനാർഡോ ഡാവിഞ്ചി ഫെല്ലോഷിപ്പിന് രാജു നാരായണസ്വാമി ഐ.എ.എസ്. അര്‍ഹനായി. ബൗദ്ധിക സ്വത്തവകാശ നിയമത്തിലെ ഗവേഷണങ്ങള്‍ക്ക് അമേരിക്കയിലെ ജോര്‍ജ് മസോണ്‍ യൂണിവേഴ്‌സിറ്റി നല്‍കുന്ന അംഗീകാരമാണ് ഈ ഫെല്ലോഷിപ്പ്. 

കൃതിമബുദ്ധിയും ബ്ലോക്ക് ചെയിനും ഉള്‍പ്പടെയുള്ള ശാസ്ത്ര സാങ്കേതിക മാര്‍ഗങ്ങള്‍  ഉപയോഗിച്ച് ബൗദ്ധിക സ്വത്ത് അവകാശ ഓഫീസുകള്‍ എങ്ങനെ അഴിമതി മുക്തമാക്കാം എന്നതിനെ സംബന്ധിച്ച ഗവേഷണത്തിനാണ് സ്വാമിക്ക് ഫെല്ലോഷിപ്പ് ലഭിച്ചത്. 
991 ബാച്ചിലെ കേരള കേഡര്‍ ഉദ്യോഗസ്ഥനായ സ്വാമി, നിലവില്‍ പാര്‍ലന്റെറികാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ്. അഞ്ചു ജില്ലകളില്‍ കളക്ടറായും  കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍, കാര്‍ഷികോല്‍പാദന കമ്മിഷണര്‍, കേന്ദ്ര നാളികേര വികസന ബോര്‍ഡ് ചെയര്‍മാന്‍ തുടങ്ങിയ നിലകളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 

അഴിമതിക്കെതിരെയുള്ള പോരാട്ടത്തിന് ഐ.ഐ.ടി. കാണ്‍പുര്‍ അദ്ദേഹത്തിന് 2018-ല്‍ സത്യേന്ദ്ര ദുബേ മെമ്മോറിയല്‍ അവാര്‍ഡ് നല്‍കിയിരുന്നു. 16 സംസ്ഥാനങ്ങളില്‍ നടന്ന 32 തെരഞ്ഞെടുപ്പുകളില്‍ കേന്ദ്ര നിരീക്ഷകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2018 ലെ സിംബാബ്‌വേ തിരഞ്ഞെടുപ്പില്‍ അന്താരാഷ്ട്ര നിരീക്ഷകനായിരുന്നു.  

Readers Comment

Add a Comment