Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:35 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മലയാളികളല്ലാത്ത സിനിമാപ്രേമികള്‍ക്കിടയിലും കാത്തിരിപ്പ് ഉണര്‍ത്തിയിരിക്കുന്ന ചിത്രമാണ് ടൊവീനോ തോമസ് നായകനാവുന്ന 'മിന്നല്‍ മുരളി' . ഡയറക്റ്റ് ഒടിടി റിലീസ് ആയി നെറ്റ്ഫ്ള്ക്സിലൂടെ  എത്താനിരിക്കുന്ന ചിത്രം മലയാളത്തില്‍ നിന്നുള്ള ആദ്യ സൂപ്പര്‍ഹീറോ സിനിമ കൂടിയാണ്. ക്രിസ്‍മസ് റിലീസ് ആയി ഈ മാസം 24ന് റിലീസ് ചെയ്യപ്പെടുന്ന ചിത്രത്തിലെ മൂന്നാം സിംഗിള്‍ പുറത്തെത്തിയിരിക്കുകയാണ്. 'കുഗ്രാമമേ' എന്ന് തുടങ്ങുന്ന ഗാനം ഒറ്റക്കേള്‍വിയില്‍ ശ്രദ്ധ പിടിക്കാന്‍ തക്ക പ്രത്യേകതയുള്ളതാണ്.

മനു മഞ്ജിത്തിന്‍റെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് സുഷിന്‍ ശ്യാം ആണ്. പാടിയിരിക്കുന്നത് വിപിന്‍ രവീന്ദ്രന്‍. മിക്സിംഗ്, മാസ്റ്ററിംഗ് അബിന്‍ പോള്‍. കേരളത്തിലെ ഒരു ചെറു പട്ടണത്തില്‍ ജീവിച്ചുവരുന്ന മുരളി എന്ന തയ്യല്‍ക്കാരന്‍ യുവാവിന്‍റെ ജീവിതത്തില്‍ നടക്കുന്ന ചില അപ്രതീക്ഷിതത്വങ്ങളിലൂടെയാണ് ചിത്രത്തിന്‍റെ പ്ലോട്ട് വികസിക്കുന്നത്. ടൊവീനോയാണ് ടൈറ്റില്‍ കഥാപാത്രമായ മുരളിയെ അവതരിപ്പിക്കുന്നത്. ഗുരു സോമസുന്ദരം, അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, ഫെമിന ജോർജ് തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഷാന്‍ റഹ്മാനും ചിത്രത്തില്‍ ഗാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

അരുണ്‍ അനിരുദ്ധന്‍, ജസ്റ്റിന്‍ മാത്യു എന്നിവരുടേതാണ് രചന. സമീര്‍ താഹിര്‍ ഛായാഗ്രഹണം. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്‍റെ ബാനറിൽ സോഫിയ പോൾ ആണ് നിര്‍മ്മാണം. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യപ്പെടും. 'ഗോദ' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം ടൊവീനോയും ബേസിൽ ജോസഫും ഒരുമിക്കുന്ന ചിത്രവുമാണിത്. ചിത്രത്തിലെ രണ്ട് വമ്പൻ സംഘട്ടനങ്ങൾ സംവിധാനം ചെയ്‍തിരിക്കുന്നത് ബാറ്റ്മാൻ, ബാഹുബലി, സുൽത്താൻ തുടങ്ങിയ ചിത്രങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച വ്ളാഡ് റിംബർഗ് ആണ്. 

Readers Comment

Add a Comment