Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 9:38 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

നീണ്ട കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ബിഗ് ബജറ്റ് മോഹൻലാൽ ചിത്രം 'മരയ്ക്കാർ; അറബിക്കടലിലെ സിംഹം' തിയേറ്ററുകളിലെത്തിയത്തോടെ ആവേശവുമായി ആരാധകർ. രാത്രി 12 മണിക്കായിരുന്നു ലോകമെങ്ങും 4100 തീയേറ്ററുകളിൽ ആദ്യ ഷോ പ്രദർശിപ്പിച്ചത്.100 കോടി ക്ലബ്ബില്‍ഫാൻസ് ഷോകളിൽ കാണികൾ ആർപ്പുവിളിച്ചും കയ്യടിച്ചും ആവേശത്തിമിർപ്പുയർത്തി. മോഹൻലാലും നിർമാതാവ് ആൻ്റണി പെരുമ്പാവൂരും കൊച്ചി സരിതാ തിയേറ്ററിൽ കാണികൾക്കൊപ്പം ആദ്യ ഷോ കാണാനെത്തിയതും ആരാധകർക്ക് വേറിട്ട അനുഭവമായി മാറി. റിലീസിന് മുമ്പ് തന്നെ റിസർവേഷൻ വഴിയുള്ള കളക്ഷൻ 100 കോടിയിലെത്തിയ ആദ്യ മലയാള സിനിമ കൂടിയാണ് മരയ്ക്കാർ.കേരളത്തിൽ 631 സ്ക്രീനുകളിൽ 626 ലും മരയ്ക്കാർ പ്രദർശിപ്പിക്കുന്നുണ്ട്. റിലീസ് കഴിഞ്ഞ് ആദ്യമണിക്കൂറുകളിൽ മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നത്.

Readers Comment

Add a Comment