Forecast Weather using OpenWeatherMap with PHP

Kerala

  • Monday 4:17 am
  • 10th August, 2026
  • Broken Clouds
22.55°C22.55°C
  • Humidity: 97 %
  • Wind: 0.72 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ബോളിവുഡ് ഹീറോ രൺവീർ സിങ് ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരം കപിൽ ദേവായി വേഷമിടുന്ന ‘83’ സിനിമയുടെ ട്രെയിലർ എത്തി.  കബീർ ഖാന്‍ ആണ് സംവിധാനം. രൂപം കൊണ്ടും വേഷവിധാനം കൊണ്ടും കപിൽ ദേവായി രൺവീർ നടത്തുന്ന പരകായ പ്രവേശത്തിന്റെ വിവിധ ഘട്ടങ്ങൾ ലൊക്കേഷൻ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്കു മുന്നിലെത്തിയിരുന്നു. 

ഇന്ത്യൻ മണ്ണിൽ ക്രിക്കറ്റിന്റെ വിത്തുകൾ വാരിവിതറിയ 1983 ലെ ലോകകപ്പ് വിജയത്തെ ആസ്പദമാക്കിയാണ് ഈ ചിത്രം ഒരുങ്ങുന്നത്. ഒഴുക്കിനെതിരെ നീന്തിക്കയറിയ കപിൽ ദേവിന്റെ ചിത്രവിസ്മയം ‘83’  ഡിസംബർ 24ന് റിലീസ് ചെയ്യും. കപിലിന്റെ പത്നി റോമിയുടെ റോളിൽ ‘മിസിസ് രൺവീർ’ ദീപിക പദുകോണും എത്തുന്നു.

അന്നത്തെ പ്രധാന താരങ്ങളായ സുനിൽ ഗാവസ്കർ, മൊഹീന്ദർ അമർനാഥ്, സയ്യിദ് കിർമാനി, റോജർ ബിന്നി, കീർത്തി ആസാദ്, രവിശാസ്ത്രി, മദൻലാൽ, സന്ദീപ് പാട്ടീൽ എന്നിവരെല്ലാം കഥാപാത്രങ്ങളാകുന്നുണ്ട്. സുനിൽ ഗവാസ്കറായി താഹിർ രാജും ശ്രീകാന്തിന്റെ വേഷത്തിൽ തമിഴ് നടൻ ജീവയും അഭിനയിക്കുന്നു. മറാഠി, ഹിന്ദി സിനിമകളിലെ നടനും സന്ദീപ് പാട്ടീലിന്റെ മകനുമായ ചിരാഗ് പാട്ടീലാണ് ഈ സിനിമയിൽ സന്ദീപ് പാട്ടീലിന്റെ വേഷം ചെയ്യുന്നത്. 

Readers Comment

Add a Comment