Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 6:09 pm
  • 10th May, 2026
  • Overcast Clouds
30.82°C30.82°C
  • Humidity: 92 %
  • Wind: 1.63 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ചിരഞ്ജീവിയെന്നാൽ മരണമില്ലാത്തവൻ എന്നർ‌ത്ഥം. തെലുങ്കുസൂപ്പർതാരം ചിരഞ്ജീവി ആരാധകരുടെ മനസ്സിൽ എന്നും അമരനായിരിക്കുമെന്ന് സെയ്റ നരസിംഹറെഡ്ഡി തെളിയിച്ചു. ആന്ധ്രയിലെ സ്വാതന്ത്ര്യസമരപോരാളിയായ നരസിംഹറെഡ്ഡിയുടെെ ജീവിതത്തെ ആധാരമാക്കി സുധീർ റെ‍ഡി സംവിധാനം ചെയ്ത സെയ്റ നരസിംഹറെഡിയിൽ യുവതാരങ്ങളെ വെല്ലുന്ന പ്രകടനമാണ് ചിരഞ്ജീവി നടത്തിയത്. ആന്ധ്രയിൽ നിന്നു മാത്രം ഇതുവരെ 500 കോടിയിലധികം ബോക്സോഫീസ് കളക്ഷൻ ചിത്രത്തിന്  ലഭിച്ചു കഴിഞ്ഞു. ലോകമാകമാനം ചിത്രം റീലീസ് ചെയ്തിട്ടുണ്ട്. ആകെ കളക്ഷൻ എടുക്കുമ്പോൾ ഇന്ത്യൻ സിനിമയിൽ ഏറ്റവും കുടുതൽ കളക്ഷൻ നേടുന്ന ചിത്രമായി സെയ്റ നരസിംഹറെഡ്ഡി മാറുമെന്നാണ് സൂചന. നയൻതാരയാണ് ചിത്രത്തിൽ ചിരഞ്ജീവിയുടെ ജോഡി. രാഷ്ട്രീയത്തിലിറങ്ങി പരാജയപ്പെട്ട ചിരഞ്ജീവി നീണ്ട ഇടവേളയ്ക്ക് ശേഷം കൈദിയിലൂടെയായിരുന്നു തിരിച്ചുവരവ്. എന്നാൽ കൈദി ശ്രദ്ധിക്കപ്പെട്ടില്ല. തുടർന്ന് ബ്രഹ്മാണ്ഡചിത്രമായ സെയ്റ നരസിംഹറെ‍ഡി ഒരുക്കുകയായിരുന്നു. ചിരഞ്ജീവിയുടെ മകനായ രാംചരണാണ് നരസിംഹറെഡിയുടെ നിർമ്മാതാവ്.

Readers Comment

Add a Comment