Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:36 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പൊലീസിന്റെ ഘടനയെയും വിവിധ സംവിധാനങ്ങളെയും കുറിച്ചുള്ള പൊതുജനങ്ങളുടെ  സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും മറുപടിയുമായി കേരള പൊലീസ് പുതിയ വീഡിയോ സീരിസ് തയ്യാറാക്കുന്നു. കേരള പൊലീസിന്റെ സോഷ്യല്‍ മീഡിയ സെല്ലാണ് പൊലീസിനെ ‘പിടിച്ച"കിട്ടു എന്ന വെബ് സീരീസ് തയ്യറാക്കുന്നത്.പൂര്‍ണമായും പൊലീസ് ഉദ്യോഗസ്ഥര്‍ തയ്യാറാക്കിയ ഈ വീഡിയോയില്‍ അനിമേഷന്‍ കഥാപാത്രമായ കിട്ടുവിനാണ് മുഖ്യ വേഷം. വ്യാജ വാര്‍ത്തകള്‍, സൈബര്‍ സുരക്ഷ, ട്രാഫിക് ബോധവല്‍ക്കരണം തുടങ്ങിയ വിഷയങ്ങള്‍ക്കൊപ്പം പൊലീസിനെതിരെയുള്ള തെറ്റായ പ്രചാരണങ്ങള്‍ക്കെതിരെയുള്ള മറുപടിയും വിവിധ എപ്പിസോഡുകളിലായി  അവതരിപ്പിക്കുന്നുണ്ട്.  എഡിജിപി മനോജ് എബ്രഹാമിന്റെ ആശയത്തില്‍ തയ്യാറാക്കിയ വെബ് സീരിസിന്റെ സംവിധായകനായ സോഷ്യല്‍ മീഡിയ സെല്ലിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ ബിമല്‍ വിജയിയാണ് അനിമേഷന്‍ കഥാപാത്രമായ കിട്ടുവിന് രൂപകല്‍പന നല്‍കിയിരിക്കുന്നത്. കൊറോണ വൈറസിന്റെ അനിമേഷന്‍ രൂപം ആദ്യമായി അവതരിപ്പിച്ചതും ബിമല്‍ വിജയിയാണ്.

Readers Comment

Add a Comment