Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
പണ്ട് പഴമക്കാർ പറയുന്ന ഒരു ചൊല്ലുണ്ട് തീയിൽ കുരുത്തത് വെയിലത്ത് വാടില്ലെന്ന്. അത് ഒരുപാട് ജീവിതങ്ങളിൽ യാഥാർഥ്യം ആയിട്ടും ഉണ്ട്. അത്തരത്തിൽ ആഗ്രഹിച്ചതും സ്വപ്നം കണ്ടതും സ്വന്തമാക്കി എല്ലാവര്ക്കും ഒരു മാതൃകയായതാണ് നടിയും മോഡലായ പാത്തു എന്ന ഫാത്തിമ. സ്വപ്‌നങ്ങൾ ഒക്കെയും ജീവിതത്തിൽ നേടിയെടുക്കുമ്പോൾ പാത്തു പറയുകയാണ് ഇനിയുമുണ്ട് നേടാൻ ഒരുപാട്..., ഓരോന്നും നേടിയെടുക്കുമ്പോൾ അടുത്തതിനെ നേടിയെടുക്കാൻ മനസ്സിനെ പരുവപ്പെടുത്തുകയാണ് താനെന്നും . ഇന്ന് നമ്മൾ കാണുന്ന മോഡൽ പാത്തുവിലേക്കുള്ള യാത്ര പ്രതിസന്ധികൾ നിറഞ്ഞതായിരുന്നു.
അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായ ചില ഫോട്ടോഷൂട്ടിലൂടെയാണ് പാത്തുവിനെ കൂടുതൽ ആളുകൾ ശ്രദ്ധിച്ചു തുടങ്ങിയത്. കൃത്രിമക്കാലുമായി പോസ് ചെയ്യുന്ന സുന്ദരിപ്പെണ്ണ്. ആത്മവിശ്വാസത്തിന്റെയും അതിജീവനത്തിന്റെയും പെണ്ണടയാളം എന്നാണ് പാത്തുവിന്റെ ചിത്രങ്ങൾ പങ്കിട്ടുകൊണ്ട് സോഷ്യൽ മീഡിയ പറഞ്ഞത്. തന്റെ ജീവിതത്തെക്കുറിച്ച്, ലക്ഷ്യങ്ങളെക്കുറിച്ച് പാത്തു പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ വീണ്ടും വൈറൽ ആകുന്നത്.
ഫാത്തിമ എസ് ആണ് ഇന്ന് സോഷ്യൽ മീഡിയയുടെ പ്രിയങ്കരിയായ പാത്തുവായി മാറിയത്. കൊല്ലത്ത് പള്ളിമുക്ക് സ്വദേശിനിയായ മിടുക്കിക്കുട്ടി ഇപ്പോൾ കൊല്ലം എസ്. എൻ കോളജിൽ ബി.എ ഫിലോസഫി ഫൈനൽ ഇയർ വിദ്യാർത്ഥിനിയാണ്. ഒപ്പം പ്രശസ്ത മോഡലിങ് കമ്പനിയായി എമിറേറ്റ്സിന്റെ ഭാഗമായും പ്രവർത്തിക്കുന്നു.
ടിക് ടോകിലും സ്റ്റാർ ആയിരുന്നു ഒരു സമയത്ത് പാത്തു. അത് വഴിയാണ് ടി.വി ഷോയിലേക്ക് എത്താൻ താത്പര്യവും അവസരവും ഒരുങ്ങുന്നതും. ഇതിനോടകം ഇരുപതിലധികം ഫോട്ടോഷൂട്ടുകൾ ചെയ്തിട്ടുണ്ട് പാത്തു. ഗോവയിലെ ഷോയിൽ, ബസ്റ്റ് ഇൻസ്പയർ മോഡലിനുള്ള ഏഷ്യ ഫാഷൻ അവാർഡും താരം സ്വന്തമാക്കിയിട്ടുണ്ട്.
ജൻമനാ വലതു കാലിനു വളർച്ച കുറവായിരുന്ന പാത്തുവിന്റെ മുട്ടിനു കുറച്ച് താഴെ വരയായിരുന്നു നീളം. പാദം ഉണ്ടായിരുന്നില്ല. ആറാം ക്ലാസ് വരെ ഒറ്റക്കാലിൽ ആയിരുന്നു ജീവിതം. പിന്നീട് തടികൊണ്ട് നിർമ്മിച്ച കൃത്രിമക്കാൽ വച്ചു. എന്നാൽ അസഹ്യമായ വേദന ആയിരുന്നുവെന്നു പറയുകയാണ് പാത്തു. കാരണം അറിയാൻ ആശുപത്രിയിൽ എത്തിയപ്പോഴാണ് ജീവിത്തിലെ ഏറ്റവും നിർണ്ണായകമായ തീരുമാനം പാത്തു എടുക്കാൻ ഒരുങ്ങിയത്.
പ്ലസ് ടൂ കഴിഞ്ഞ സമയത്താണ് വയ്യാത്ത കാലിന്റെ ആവശ്യമില്ല,അത് മുറിച്ച് കളയണം എന്ന് ഡോക്ടേഴ്സ് പാത്തുവിനെ അറിയിക്കുന്നത്. എന്നാൽ പ്രായം വെറും 17 വയസ്സായിരുന്നതുകൊണ്ടുതന്നെ പെയിൻ കില്ലേഴ്സ് ധാരാളം കഴിക്കേണ്ടി വരുമെന്ന് ഡോക്ടർ പറഞ്ഞു. എന്നാൽ മുറിച്ചു മാറ്റണം എന്ന തീരുമാനത്തിൽ താൻ ഉറച്ചു നിൽക്കുകയായിരുന്നു പാത്തു .
വേദന അസഹനീയമായ സമയത്താണ് ശസ്ത്രക്രിയ നടത്താൻ തീരുമാനിക്കുന്നത് .ഒടുവിൽ പാത്തുവിന്റെ നിർബന്ധത്തിൽ ആണ് സർജറി നടക്കുന്നത്. കാൽ മുറിച്ചു മാറ്റി, പുതിയ കാൽ വയ്ക്കുകയും ചെയ്തു. അങ്ങനെയാണ് ജീവിതത്തിന്റെ പുതിയ ഒരേട് പാത്തു മറികടക്കുന്നത്.
പരിഹാസങ്ങളും പരിമിതിയും അവളിൽ നിറച്ചത് പൊരുതി ജയിക്കാനുള്ള ഊർജമാണ്. ആഗ്രഹിച്ചതും സ്വപ്നം കണ്ടതും സ്വന്തമാക്കാനുള്ള കരുത്താണ്... ഇപ്പോൾ തന്റെ ലക്ഷ്യങ്ങളെ കീഴടക്കി, നിറഞ്ഞ ചിരിയോടെ വിജയപീഠത്തിൽ ‘കാലുകളുറപ്പിച്ചു’ നിൽക്കുമ്പോൾ അവൾ പറയുന്നു, ‘‘ഇനിയുമുണ്ട് ആഗ്രഹങ്ങൾ...ഓരോന്നു നേടിയെടുക്കുമ്പോഴും അടുത്തതിലേക്ക് ഞാനെന്റെ മനസ്സിനെ ഒരുക്കി നിർത്തുന്നു വെന്ന് .’
30.82°C








