Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
പ്രതിഫലം വാങ്ങിയുള്ള പ്രൊഫഷണൽ മാജിക്ക് ഷോ നിർത്തുന്നതായി പ്രഖ്യാപിച്ച് മജിഷ്യൻ ഗോപിനാഥ് മുതുകാട്. നാലര പതിറ്റാണ്ട് നീണ്ടു നിന്ന പ്രൊഫഷണൽ മാജിക് ജീവിതത്തിനാണ് അദ്ദേഹം വിരാമമിടുന്നത്. ഒരു മാജിക് ഷോ അതിന്റെ പൂർണതയിലേക്ക് എത്തിക്കാൻ നീണ്ട ഗവേഷണവും പരിശ്രമവുമാണ് ആവശ്യം.. ചാരിറ്റിയും മാജിക് ഷോയും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകുന്നതിലെ ബുദ്ധിമുട്ട് മൂലമാണ് ഇത്തരമൊരു തീരുമാനമെന്നും ഇനി പ്രൊഫഷണൽ ഷോകൾ നടത്തില്ലെന്നും അദ്ദേഹം പറഞ്ഞു. തുടർന്നുള്ള പ്രവർത്തനങ്ങൾ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടിയാണ് പ്രവർത്തിക്കാനൊരുങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു .
ഒരുപാട് കാലം വിവിധ സ്ഥലങ്ങളിൽ പണം വാങ്ങി ഷോ ചെയ്തിരുന്നു. ഇനി അത് പൂർണമായി നിർത്തുകയാണ്. എന്റെ വലിയ സ്വപ്നം ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി അന്താരാഷ്ട്ര നിലവാരത്തിലുള്ള സർവകലാശാല സ്ഥാപിക്കണമെന്നാണ്. അവർക്ക് വേണ്ടി സ്പോർട്സ് കോംപ്ലക്സ്, സ്‌കിൽ സെന്റർ ഒക്കെയാണ് തന്റെ സ്വപ്നമെന്നും അദ്ദേഹം പറഞ്ഞു. അവരുടെ ജീവിതം ലോകത്തിന് മുന്നിൽ നമ്മൾ തെളിച്ചുവയ്ക്കുന്ന വെളിച്ചമായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'ഞാൻ ഏഴാമത്തെ വയസിലാണ് മാജിക് പഠിക്കുന്നത്. പത്താമത്തെ വയസിൽ ആദ്യ ഷോ നടത്തി. 45 വർഷത്തോളം പ്രൊഫഷണൽ മാജിക് ഷോ നടത്തി. അതിന് വേണ്ടി നിരന്തരം ഗവേഷണം നടത്തി. വിദേശത്ത് പോയപ്പോഴും മറ്റും പ്രൊഫഷണൽ മാജിക് ഷോയ്ക്ക് വേണ്ടി വാങ്ങിയ വിലപിടിപ്പുള്ള ലൈറ്റും സൗണ്ടുമെല്ലാം നാല് വർഷമായി പൊടിപിടിച്ച് കിടക്കുകയാണ്. ഇങ്ങിനെയൊരു ഘട്ടത്തിലേക്ക് എത്തുമെന്ന് ഒരിക്കലും ചിന്തിച്ചിരുന്നില്ല.
പ്രൊഫഷണൽ മാജിക് ഷോയേക്കാൾ ജീവിതത്തിന് അർത്ഥം തോന്നുന്നത് ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി ജീവിക്കുമ്പോഴാണ്. കേരളത്തിൽ ഭിന്നശേഷിക്കാരായ മൂന്ന് ലക്ഷം കുട്ടികളുണ്ട്. 100 ഓളം പേരാണ് ഇവിടെയുള്ളത്. സ്വപ്നം കാണാൻ പറ്റാത്ത അവർക്ക് വേണ്ടി നമ്മൾ സ്വപ്നം കാണണമെന്നും മുതുകാട് പറഞ്ഞു.
ലോകത്തിന് മുന്നിൽ നമുക്ക് കാണിച്ചുകൊടുക്കാവുന്ന ഒരു മാതൃകയായി ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങളെ മാറ്റുക എന്നതാണ് ലക്ഷ്യം. അവരെ മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരേണ്ടതുണ്ട്. ഇപ്പോൾ ഇത്തരം കുട്ടികൾക്കൊപ്പമാണ് എന്റെ ജീവിതം. ഒന്നും മറച്ചുവയ്ക്കാനറിയാത്ത അവർ ഇത്ര വൈദഗ്ധ്യത്തോടെ എങ്ങനെ മാജിക്ക് കാണിക്കുന്നുവെന്നത് അത്ഭുതമാണ്. അത് ശാസ്ത്രത്തിന് പോലും നിർവചിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറയുന്നു.
1964 ഏപ്രിൽ പത്താം തിയതിയാണ് മലപ്പുറം ജില്ലയിലെ കവളമുക്കട്ടയിൽ കവണഞ്ചേരി കുഞ്ഞുണ്ണിനായരുടേയും മുതുകാട് ദേവകിയമ്മയുടെയും മകനായി ഗോപിനാഥ് മുതുകാട് ജനിച്ചത് . പത്താമത്തെ വയസു മുതൽ മാജിക്ക് പരിശീലനം ആരംഭിച്ചു. മഞ്ചേരി എൻ.എസ്സ്.എസ്സ്. കോളേജിൽ നിന്നു ഗണിതശാസ്തത്തിൽ ബിരുദം നേടി തുടർന്ന് എൽ എൽ ബി പഠനം തുടങ്ങിയെങ്കിലും മാജിക്കിനോടുള്ള ആവേശം മൂലം പഠനം ഉപേക്ഷിച്ചു ഈ രംഗത്ത് നിലയുറപ്പിച്ചു,1985 മുതൽ പ്രൊഫഷണൽ മാജിക് രംഗത്ത് സജീവ സാന്നിധ്യം തന്നെ ആയിരുന്നു . 1996-ൽ ഏഷ്യയിലെ ആദ്യത്തെ മാജിക് അക്കാദമി സ്ഥാപിക്കുകയും , അക്കാദമിയുടെ എക്സിക്യുട്ടിവ് ഡയരക്ടർ ആയി പ്രവർത്തിക്കുന്നുമുണ്ട്.
നിലമ്പൂർ ആസ്ഥാനമാക്കി മുതുകാട് മാജിക്കൽ എന്റർടെയ്നേഴ്സ് എന്ന പേരിൽ ഒരു മാജിക്ക് ട്രൂപ്പിനു രൂപം കൊടുക്കുകയും ഇന്ത്യയിലും വിദേശത്തുമായി നിരവധി വേദികളിൽ പരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു . മാജിക്കിനെ ആധുനികവൽക്കരിച്ചതിനും ഈ രംഗത്ത് ഒട്ടേറെ പുതുമകൾ സൃഷ്ടിച്ചതിനും ലോകമാന്ത്രിക സംഘടനയായ ഇന്റർനാഷണൽ ബ്രദർഹുഡ് ഓഫ് മെജിഷ്യൻസിന്റ വിശിഷ്ടാംഗീകാരവും മറ്റു നിരവധി പുരസ്കാരങ്ങളും ഇദ്ദേഹത്തിന് ലഭിച്ചട്ടുണ്ട്.
കുട്ടികൾക്ക് വിനോദത്തോടൊപ്പം വിജ്‌ഞാനവും പകർന്നു നൽകാൻ തിരുവനന്തപുരം കഴക്കൂട്ടത്ത് കിൻഫ്ര പാർക്കിൽ ഗോപിനാഥ് മുതുകാടിൻറെ നേതൃത്വത്തിൽ ആരംഭിച്ച കേന്ദ്രമാണ് മാജിക് പ്ലാനെറ്റ്. ഈഫ് യൂ ഡോണ്ട് ബിലീവ് ഇൻ മാജിക് യു വിൽ നെവർ ഫൈൻഡ് ഇറ്റ്... ഇതാണ് കിൻഫ്രായിലെ മാജിക് പ്ലാനെറ്റിലെ വെൽകം നോട്ട് . ജാലവിദ്യരംഗത്ത് കേരളത്തിൽ നിന്ന് ഇത്രയേറെ സംഭാവനകൾ നൽകുകയും ആ മേഖലയിൽ ശ്രദ്ധേയനാകുകയും ചെയ്ത മറ്റൊരു മജീഷ്യൻ ഇല്ലെന്നു തന്നെ പറയാം.
30.82°C








