Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:36 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ബിഗ് ബജറ്റ് ചിത്രം മരക്കാറിന്റെ തീം മ്യൂസിക് റിലീസ് ചെയ്ത് മോഹൻലാൽ. ഔദ്യോഗിക സമൂഹമാധ്യമ പേജിലൂടെയാണ് താരം മ്യൂസിക് പുറത്തിറക്കിയത്. മരക്കാറിനു വേണ്ടി അതിഗംഭീരമായി ഒരുക്കിയ തീം മ്യൂസിക് പങ്കുവയ്ക്കുകയാണെന്നും എല്ലാവരും ആസ്വദിക്കുമെന്നു പ്രതീക്ഷിക്കുന്നുവെന്നും കുറിച്ചുകൊണ്ടാണ് മോഹൻലാൽ സംഗീതശകലങ്ങൾ പോസ്റ്റ് ചെയ്തത്. 

മിനിട്ടുകൾക്കകം തന്നെ മോഹൻലാലിന്റെ സമൂഹമാധ്യമ  പോസ്റ്റ് ആരാധകർക്കിടയിൽ ചർച്ചയായി. കേൾക്കുന്തോറും കോൾമയിർ കൊള്ളുന്നുവെന്നാണ് ലഭിക്കുന്ന പ്രതികരണങ്ങളിൽ ഏറെയും. രാഹുൽ രാജ് ആണ് മരക്കാറിന്റെ തീം മ്യൂസിക് ഒരുക്കിയത്. റോണി റാഫേൽ ചിത്രത്തിനു വേണ്ടി ഗാനങ്ങൾ ചിട്ടപ്പെടുത്തി. 

പ്രിയദർശന്റെ സംവിധാനത്തിലൊരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ‘മരക്കാർ’. പ്രേക്ഷകരുടെ ആശങ്കകള്‍ക്കു വിരാമമിട്ട് ചിത്രം തിയറ്ററിൽ തന്നെ റിലീസ് ചെയ്യുമെന്ന് അടുത്തിടെയാണ് ഔദ്യോഗിക പ്രഖ്യാപനം വന്നത്. ഡിസംബർ 2ന് ‘മരക്കാർ’ പ്രദർശനത്തിനെത്തും.

Readers Comment

Add a Comment