Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ശ്രീനാഥ് രാജേന്ദ്രൻ ഒരുക്കിയ ദുൽഖർ സൽമാൻ ചിത്രമായ കുറുപ്പ് മികച്ച പ്രതികരണം നേടി മുന്നേറുകയാണെന്നാണ് പ്രാരംഭ റിപ്പോർട്ടുകൾ . കേരളത്തിൽ നിന്നും മികച്ച കളക്ഷൻ നേടിയ ഈ ചിത്രം കേരളത്തിന് പുറത്തും മികച്ച ബോക്സ് ഓഫീസ് പ്രകടനമാണ് കാഴ്ച വെക്കുന്നതാനെന്നാണ് ഇപ്പോൾ ലഭ്യമായ വിവരം .
ഏറ്റവും കൂടുതൽ കളക്ഷൻ നേടിയത് ഗൾഫിൽ നിന്നാണ്. കേരളത്തിൽ നിന്ന് നാലര കോടിക്ക് മുകളിൽ മാത്രം നേടിയ കുറുപ്പ് ഗൾഫിൽ നിന്നും നേടിയത് പത്തു കോടിയാണ്. അതുപോലെ തമിഴ്നാട്ടിൽ നിന്നും കുറുപ്പിന്റെ വ്യത്യസ്ത ഭാഷാ പതിപ്പുകൾ ആകെ നേടിയത് 70 ലക്ഷത്തിനു മുകളിൽ ആണ്. ഏതായാലും ഇപ്പോൾ തമിഴ് നാട്ടിലെ റാം മുത്തു റാം എന്ന സ്‌ക്രീനിൽ കുറുപ്പ് ഒരു ഷോ കളിപ്പിക്കാനായി അവർ മാറ്റിയത് സൂപ്പർ സ്റ്റാർ രജനികാന്ത് നായകനായ അണ്ണാത്തെ എന്ന ചിത്രമാണ്. കുറുപ്പിന് ലഭിക്കുന്ന മികച്ച പ്രതികരണത്തിനുള്ള തെളിവാണ് ഇതെന്നും ആരാധകർ അവകാശപ്പെടുന്നു.
നേരത്തെ തന്നെ ബുക്കിംഗ് തുടങ്ങിയ കുറുപ്പിന് ആദ്യത്തെ വീക്കെൻഡിൽ മികച്ച ബുക്കിംഗ് ആണ് ലഭിച്ചത്. വീക്കെൻഡ് കഴിഞ്ഞു എങ്ങനെ ഹോൾഡ് ചെയ്യുന്നു എന്നതിന് അനുസരിച്ചാണ് ഈ ചിത്രത്തിന്റെ മുന്നോട്ടു പോക്ക് അറിയാൻ സാധിക്കുന്നത്. റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ 2 കോടിയോളം കളക്ഷൻ ഈ ചിത്രം നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മലയാളം, തമിഴ്, തെലുങ്കു, ഹിന്ദി വേർഷനുകളിലാണ് കുറുപ്പ് റിലീസ് ചെയ്തിരിക്കുന്നത്. , സണ്ണി വെയ്ൻ, ഇന്ദ്രജിത് സുകുമാരൻ, ഷൈൻ ടോം ചാക്കോ, ശോഭിത ധുലിപാല, ഭരത്, സുരഭി ലക്ഷ്മി, ആനന്ദ് ബാൽ, എം ആർ ഗോപകുമാർ, ശിവജിത് പത്മനാഭൻ, ബിബിൻ പെരുമ്പിള്ളിക്കുന്നേൽ എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നു .
35 കോടിയാണ് ചിത്രത്തിന്‍റെ ബജറ്റ്.തിയറ്ററിലേക്ക് കോവിഡ് പ്രതിസന്ധിയിൽ ജനം എത്തില്ല എന്ന ധാരണ കൂടി പൊളിച്ചെഴുതുന്ന വിധമാണ് സിനിമയ്ക്ക് ലഭിച്ച വരവേൽപ്പ്.
കേരളത്തിലെ തിയറ്ററർ ഉടമകൾ ഹാപ്പിയാണെന്നും കുടുംബപ്രേക്ഷകരുടെ തിരക്കാണ് തുടക്കം മുതൽ കാണുന്നതെന്നും ഫിയോക് ഭാരവാഹികൾ പറയുന്നു. ഇങ്ങനെ പോയാൽ കോവിഡ് പ്രതിസന്ധി മറികടക്കുന്ന വിധമുള്ള നേട്ടം കുറുപ്പ് നേടുമെന്നാണ് വിലയിരുത്തൽ.
30.82°C








