Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:35 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ദുൽഖർ സൽമാൻ നായകനായി ,ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രം കുറുപ്പ് ഇന്ന് തിയേറ്ററുകളിലെത്തും. കേരളത്തിൽ മാത്രം  450 ലേറെ തിയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത് .വേൾഡ് വൈഡ് 1500 തിയേറ്ററുകളിലും .

 ഇനി ഫ്ലാഷ് ബാക്കിലേക്ക് ......കെണി എന്ന മലയാള സിനിമ അക്ഷരാർത്ഥത്തിൽ കെണിയായത് ഫിലിം റെപ്രെസെന്ററ്റീവ് ആയ ചാക്കോയ്ക്കാണ് .ജഗതി എൻ  കെ ആചാരിയും ,വിജയൻ കാരൊട്ടും ചേർന്ന് എഴുതി ,പ്രേം നസീറിന്റെ സഹോദരൻ പ്രേംനവാസ് നിർമ്മിച്ച ഹിറ്റ് മേക്കർ ശശികുമാർ സംവിധാനം ചെയ്ത സിനിമയായിരുന്നു  കെണി .കേരളത്തെ നടുക്കിയ ചാക്കോ വധം 37 വർഷം പിന്നിടുമ്പോളും കഥയിലെ വില്ലൻ സുകുമാരകുറുപ്പ് അദൃശ്യനാണ് .കുറുപ്പ് സിനിമ ഇന്ന് തിയേറ്ററുകളിൽ എത്തുമ്പോൾ ഫ്ലാഷ് ബാക്കിൽ തെളിയുന്നത് ചാക്കോയുടെ അരും  കൊലയാണ് .കരുവാറ്റ ശ്രീഹരി ടാക്കീസിൽ കെണിയുടെ സെക്കന്റ് ഷോ തുടങ്ങി വീട്ടിലേക്ക് പോകുവാൻ ബസ് കാത്തുനിൽക്കുമ്പോളാണ് ആലപ്പുഴ സ്വദേശി ചാക്കോയെ കാറിൽ കയറ്റി സുകുമാരക്കുറുപ്പ് മരണത്തിലേക്ക്കൊണ്ടുപോയത്. 

എറണാകുളത്തെ മുനോദ് ആൻഡ് വിജയ എന്ന വിതരണ കമ്പനിയുടെ റെപ്രെസെന്ററ്റീവ് ആയിരുന്നു ചാക്കോ .ചാക്കോക്കൊപ്പം അവസാന ചായ കുടിച്ചു യാത്ര പറഞ്ഞ ശ്രീഹരി ടാക്കീസ് ഉടമ കുട്ടപ്പൻ നായരുടെ മകൻ അഡ്വക്കേറ്റ് ശ്രീകുമാറിന്റെ  മനസിൽ ഇപ്പോഴുമുണ്ട് അന്നത്തെ ആ വിടപറയലിന്റെ നിമിഷങ്ങൾ .സെക്കന്റ് ഷോ തുടങ്ങിയതിന് ശേഷമാണു ശ്രീകുമാറും ചാക്കോയും കരുവാറ്റ ടി ബി ക്‌ളീനിക്കിന് വടക്കുള്ള ചായക്കടയിൽ പോയത് .ചായ കുടി കഴിഞ്ഞു ബസ് കാത്തു ദേശീയ പാതയിൽ നിന്ന ചാക്കോക്ക് പതിവായി പോകാറുള്ള ബസ് കിട്ടിയില്ല .പിന്നീട് ഏതോ ഒരു കാർ വന്നതും ചാക്കോ അതിൽ പോയതും ചായക്കടയിലെ ജോലിക്കാർ വഴിയാണ് ശ്രീകുമാർ അറിഞ്ഞത്.

പിറ്റേന്ന് പുതിയ പടം തിയേറ്ററിൽ നൽകുന്ന കാര്യം പറയുന്നതിന് വേണ്ടി ചാക്കോയുടെ വീട്ടിൽ എത്തിയപ്പോഴാണ് ചാക്കോ വീട്ടിൽ എത്തിയിട്ടില്ലെന്ന വിവരം ശ്രീകുമാർ അറിയുന്നത് .ചാക്കോയുടെ ഭാര്യയുടെ പരാതിയെത്തുടർന്ന്  പോലീസ് അന്വേഷണം ആരംഭിക്കുകയും    തെളിവെടുപ്പിന് വേണ്ടി തിയേറ്ററിലേക്ക് എത്തിയപ്പോഴാണ് കാര്യത്തിന്റെ ഗൗരവം അദ്ദേഹത്തിന്  മനസിലാകുന്നത് .ജീപ്പിൽ വിലങ്ങിട്ട ഒരാൾ കൂടി ഉണ്ടായിരുന്നു .സുകുമാര കുറുപ്പിന്റെ അളിയൻ ഭാസ്കരൻ പിള്ള. .ചാക്കോയെ കൊലപ്പെടുത്തി കത്തിച്ച കേസിലെ ദൃക്‌സാക്ഷി .ഭാസ്കരൻ പിള്ളയെ ചോദ്യം ചെയ്യുന്നതിലൂടെയാണ് കേസിന് വഴിത്തിരിവ് ഉണ്ടാകുന്നത് .

തന്റെ അച്ഛനെ കൊലപ്പെടുത്തിയ യഥാർത്ഥ കുറുപ്പിനെ കണ്ടിട്ടില്ലെങ്കിലും തിയേറ്ററിലെത്താനൊരുങ്ങുന്ന കുറുപ്പ്  രണ്ടു തവണ കണ്ടുകഴിഞ്ഞു മകനായ  ജിതിൻ .സുകുമാരകുറുപ്പിന്റെ കഥ പറയുന്ന ചിത്രത്തിൽ പിടികിട്ടാപുള്ളിയെ വെള്ളപൂശുന്ന കാര്യങ്ങളൊന്നും ചേർത്തിട്ടില്ലെന്ന് ഉറപ്പാക്കാനാണ് ജിതിൻ ചിത്രം റിലീസിന് മുൻപ് കണ്ടത് .

കുറുപ്പിന്റെ ട്രൈലെർ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായിലെ ബുർജ് ഖലീഫയിൽ കഴിഞ്ഞ ദിവസം രാത്രി പ്രദർശിപ്പിച്ചിരുന്നു .ഇങ്ങനെയൊരു പ്രദർശനം നടത്തുന്ന ആദ്യ മലയാള ചിത്രമാണ് കുറുപ്പ് .

Readers Comment

Add a Comment