Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 6:13 pm
  • 10th May, 2026
  • Overcast Clouds
30.82°C30.82°C
  • Humidity: 92 %
  • Wind: 1.63 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിൻറെ ജീവിത കഥ പറയുന്ന 'കുറുപ്പ്' റിലീസിനോടടുക്കുകയാണ്. നവംബർ 12 ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തെ കുറിച്ചുള്ള പുതിയ വിശേഷങ്ങളുമായി ദുൽഖർ സൽമാൻ. 'കുറുപ്പ്' പോലുള്ള വലിയ സിനിമകൾ തിയേറ്ററിൽ തന്നെ കാണണമെന്നും ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നതിൽ റിസ്‌ക് ഉണ്ടെന്നും ദുൽഖർ സൽമാൻ പറഞ്ഞു.

റിസ്‌ക് ഏറ്റെടുക്കുന്നതായി ദുൽഖർ കൊച്ചിയിൽ ചേർന്ന വാർത്താ സമ്മേളനത്തിലായിരുന്നു താരത്തിൻറെ പ്രതികരണം. 'കുറുപ്പ്' പോലുള്ള വലിയ സിനിമകൾ തിയേറ്ററിൽ തന്നെ കാണണം. ഒടിടിക്ക് വേണ്ടി വേറെ തരം സിനിമകൾ ഉണ്ടാകും.നിലവിലെ സാഹചര്യത്തിൽ തിയേറ്റർ റിലീസിൽ റിസ്ക് ഫാക്ടർ ഉണ്ട്. ആ റിസ്ക് ഏറ്റെടുത്താണ് 'കുറുപ്പ്' തിയേറ്ററിൽ എത്തിക്കുന്നത്. എല്ലാതരം പ്രേക്ഷകർക്കും ആസ്വദിക്കാൻ കഴിയുന്ന ചിത്രമായിരിക്കും കുറുപ്പ്. ചിത്രത്തോട് പരമാവധി കൂറ് പുലർത്താൻ കഴിഞ്ഞിട്ടുണ്ടെന്നാണ് കരുതുന്നത്.സുകുമാരകുറുപ്പിൻറെ ജീവിതത്തിൻറെ ആഴത്തിലേക്ക് ചിത്രം കടന്നുചെല്ലുന്നുണ്ട്. സുകുമാരകുറുപ്പ് എന്ന കുറ്റവാളിയുടെ ഇതുവരെ പരിചതമല്ലാത്ത ജീവിതം കൂടി ഈ ചിത്രത്തിൻറെ ഭാഗമാണ്‌. -ദുൽഖർ സൽമാൻ പറഞ്ഞു.
വാർത്താസമ്മേളനത്തിൽ ഫിയോക്ക് പ്രസിഡൻറ്‌ എം.വിജയകുമാറും സംസാരിച്ചു. യുവതാരങ്ങൾ അമേരിക്കൻ കോർപറേറ്റുകൾക്ക് ഒപ്പം നിൽക്കരുതെന്നും താരങ്ങളെ വളർത്തിയ തിയേറ്ററുകളെ മറക്കരുതെന്നുമാണ് അദ്ദേഹം പറഞ്ഞത്.'ചിത്രങ്ങൾ തിയേറ്ററിൽ തന്നെ റിലീസ് ചെയ്യണം. കുറുപ്പിനായി തിയേറ്ററുകൾ പൂർണ സജ്ജമാണ്. മരയ്ക്കാറിന് വേണ്ടിയല്ല തിയേറ്റർ തയ്യാറെടുത്തത്, കുറുപ്പിന് വേണ്ടിയാണ്. കൊവിഡിന് ശേഷം കേരളത്തിലെ തിയേറ്ററുകളിൽ വലിയ ആഘോഷം സൃഷ്‌ടിക്കുന്ന സിനിമയായിരിക്കും കുറുപ്പ്.' -എം.വിജയകുമാർ പറഞ്ഞു.സംവിധായകൻ ശ്രീനാഥ് രാജേന്ദ്രനും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. ബിഗ് ബഡ്‌ജറ്റ് ചിത്രമായ 'കുറുപ്പ്' തിയേറ്ററിലെത്തുമ്പോൾ പ്രേക്ഷകർ ഏറ്റെടുക്കുമെന്ന പ്രതീക്ഷയിലാണ് താരങ്ങളും അണിയറ പ്രവർത്തകരും. തിയേറ്റർ ലക്ഷ്യമിട്ട് നിർമ്മിച്ച സിനിമയായതിനാലാണ് ചിത്രം ഒടിടിയിൽ നൽകാതെ തിയേറ്ററിൽ തന്നെ റിലീസ് ചെയ്യാൻ തീരുമാനിച്ചതും. മമ്മൂട്ടിയുടെ ഇടപെടലും ചിത്രം തിയേറ്ററിലെത്തുന്നതിന് നിർണായകമായി.

Readers Comment

Add a Comment