Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 12:09 pm
  • 9th August, 2026
  • Light Rain
28.31°C28.31°C
  • Humidity: 74 %
  • Wind: 3.47 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു.മികച്ച നടൻ ആയി ജയസൂര്യയും നടിയായി അന്ന ബെന്നും തിരഞ്ഞ്ഞെടുക്കപ്പെട്ടു. തിരുവനന്തപുരത്ത് വെച്ചാണ് പ്രഖ്യാപനം നടന്നത്. പ്രശസ്ത ചലച്ചിത്ര താരവും സംവിധായികയും തിരക്കഥാകൃത്തുമായ സുഹാസിനി മണിരത്നമാണ് അന്തിമ ജൂറിയുടെ അധ്യക്ഷ. പ്രശസ്ത കന്നഡ സംവിധായകൻ പി.ശേഷാദ്രി, സംവിധായകൻ ഭദ്രൻ എന്നിവരായിരുന്നു പ്രാഥമിക ജൂറികളുടെ അധ്യക്ഷന്മാർ.സംസ്ഥാന ചലച്ചിത്ര അവാർഡിന്റെ പുതുക്കിയ നിയമാവലി അനുസരിച്ചുള്ള ആദ്യ അവാർഡ് നിർണയമാണ് ഇന്ന് നടന്നത്. ചിത്രം ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ ആണ്. സിദ്ധാർത്ഥ് ശിവനാണ് മികച്ച സംവിധായകൻ.മികച്ച ശബ്ദ രൂപകൽപന ടോണി സാബു. മികച്ച കലാസംവിധാനം സന്തോഷ് ജോൺ. മഹേഷ് നാരായണൻ മികച്ച ചിത്രസംയോജകൻ. മികച്ച പിന്നണി ഗായിക നിത്യ മാമൻ. മികച്ച സംഗീത സംവിധായൻ എം ജയചന്ദ്രൻ. മികച്ച ഗാനരചിയതാവ് അൻവർ അലി. മികച്ച തിരക്കഥാകൃത്ത് ജിയോബേബി. മികച്ച ബാലതാരം (ആൺ )നിരജൻ. മികച്ച നവാഗത സംവിധായകൻ – മുഹമ്മദ് മുത്തേള ടി ടി. മികച്ച ഗാനാലാപത്തിന് പ്രത്യേക അവാർഡ് നാഞ്ചിയമ്മയ്ക്ക്. നളിനി ജമീലയ്ക്ക് – വസ്ത്രാലങ്കാരത്തിന് പ്രത്യേക അവാർഡ്.ഇത്തവണ എൺപത് സിനിമകളാണ് സംസ്ഥാന പുരസ്‌കാരത്തിനായി മത്സരിച്ചത്. മത്സരരംഗത്തുള്ള നാൽപത് സിനിമകൾ വീതം രണ്ട് പ്രാഥമിക ജൂറികൾ കണ്ടതിൽ നിന്ന് തെരഞ്ഞെടുത്ത മികച്ച 30 സിനിമകളാണ് അന്തിമ ജൂറിയുടെ പരിഗണനയ്ക്കായി അവർ ശുപാർശ ചെയ്തത്. 


 

Readers Comment

Add a Comment