Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
മലയാളത്തിന്റെ അതുല്യനടൻ നെടുമുടി വേണുവിന് യാത്രാമൊഴി. ഔദ്യോഗിക ബഹുമതികളോടെ നെടുമുടി വേണുവിന്റെ ഭൗതിക ദേഹം സംസ്‌കരിച്ചു. ഇതോടെ അഞ്ച് പതിറ്റാണ്ടു നീണ്ട അഭിനയ ജീവിതത്തിനാണ് തിരശ്ശീല വീണത്.രാവിലെ 10.30 മുതൽ 12.30 വരെ തിരുവനന്തപുരം അയ്യൻകാളി ഹാളിൽ പൊതുദർശനത്തിനുവച്ചിരുന്നു.കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ചായിരുന്നു പൊതുദർശനം. നെടുമുടി വേണുവിൻറെ, തിരുവനന്തപുരം തിട്ടമംഗലത്തെ വസതിയായ തമ്പിൽ അദ്ദേഹത്തിന് അന്ത്യാഞ്ജലി അർപ്പിക്കാൻ നിരവധി പ്രമുഖരെത്തിയിരുന്നു. മന്ത്രിമാരായ വി.ശിവൻകുട്ടി, സജി ചെറിയാൻ, ആൻറണി രാജു, ജി.ആർ. അനിൽ, കോൺഗ്രസ് നേതാക്കളായ വി.എം. സുധീരൻ, രമേശ് ചെന്നിത്തല, എം.എം.ഹസൻ, സിനിമാരംഗത്തുനിന്ന് മധുപാൽ, സുരേഷ്‌കുമാർ തുടങ്ങി നിരവധി പ്രമുഖർ അന്ത്യോപചാരം അർപ്പിച്ചു.ൻ വിനീത്, മണിയൻപിള്ള രാജു, മധുപാൽ, ടി.പി മാധവൻ, നിർമാതാവ് സുരേഷ് കുമാർ തുടങ്ങിയവരും എത്തി.
വട്ടിയൂർക്കാവ് കൊടുങ്ങാനൂർ കുന്നൻപാറയിലെ വീട്ടിൽ ഇന്നലെ പൊതുദർശനത്തിനുവച്ച മൃതദേഹത്തിൽ ആദരാഞ്ജലി അർപ്പിക്കാൻ സിനിമാ സാംസ്‌കാരിക മേഖലയിലെ നിരവധിപേരെത്തിയിരുന്നു. മമ്മൂട്ടി രാത്രി പത്തരയോടെ വസതിയിലെത്തി. പുലർച്ചെ ഒന്നരയോടെ നടൻ മോഹൻലാൽ വീട്ടിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു.അഭിനയത്തെ ഭാവാത്മക തലത്തിലേക്ക് ഉയർത്തുന്നതിൽ ശ്രദ്ധേയമായ പങ്കുവഹിച്ച നടനായിരുന്നു നെടുമുടി വേണുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിച്ചു. മലയാള സിനിമയുടെ മാത്രമല്ല ഇന്ത്യൻ സിനിമയുടെയും നടന വിസ്മയമായിരുന്ന നെടുമുടി വേണുവിൻറെ നിര്യാണം അതീവ ദുഖകരമാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.സഹോദരനെ പോലെ ചേർത്തുപിടിച്ച വാത്സല്യമായിരുന്നു നെടുമുടി വേണുവെന്ന് നടൻ മോഹൻലാൽ അനുസ്മരിച്ചു. ഉന്നത വിദ്യാഭ്യാസമന്ത്രി പ്രൊഫ. ആർ.ബിന്ദു, മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, കെ.രാധാകൃഷ്ണൻ, റോഷി അഗസ്റ്റിൻ തുടങ്ങിയവരും അനുശോചനം രേഖപ്പെടുത്തി.
30.82°C








