Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 12:15 pm
  • 9th August, 2026
  • Light Rain
28.31°C28.31°C
  • Humidity: 74 %
  • Wind: 3.47 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഈ മാസം 25 മുതൽ  സംസ്ഥാനത്ത് സിനിമാ തീയറ്ററുകള്‍ തുറക്കുകയാണെങ്കിൽ സർക്കാർ സഹായം വേണമെന്ന് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍. പകുതി സീറ്റുകളില്‍ മാത്രം പ്രവേശനംഅനുവദിച്ചുകൊണ്ടായിരിക്കും തീയറ്ററുകളുടെ പ്രവര്‍ത്തനം. ‌ നേരത്തെ അനുവദിച്ച 50 ശതമാനം വൈദ്യുതി ചാര്‍ജ് ഇളവ് നിലനിര്‍ത്താന്‍ മുഖ്യമന്ത്രി തീരുമാനമെടുക്കണം. തീയറ്റര്‍ തുറക്കുന്നതില്‍ അനിശ്ചിതത്വം തുടരുകയാണെന്ന് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞിരുന്നു. വിനോദ നികുതിയിലടക്കം ഇളവ് നല്‍കിയില്ലെങ്കില്‍ തീയറ്റര്‍ തുറക്കാനാകില്ല. സാമ്പത്തിക പ്രതിസന്ധിയിലായ തീയറ്ററുകള്‍ക്ക് 10 ലക്ഷം രൂപ അടിയന്തര സഹായം നല്‍കണം. കാണികള്‍ക്ക് രണ്ട് ഡോസ് വാക്‌സിനെടുക്കണമെന്നത് പ്രായോഗികമല്ലെന്നും വകുപ്പ് മന്ത്രിയുടെ ഉറപ്പല്ല, മുഖ്യമന്ത്രിയുടെ ഉറപ്പാണ് വേണ്ടതെന്നും ലിബര്‍ട്ടി ബഷീര്‍ പ്രതികരിച്ചു. കൊവിഡിനിടയില്‍ തന്നെ ജനുവരിയില്‍ തീയറ്ററുകള്‍ തുറന്നിരുന്നു. അന്ന് വൈദ്യുതിയിലും വിനോദ നികുതിയിലും സര്‍ക്കാര്‍ നല്‍കിയ ഇളവ് തുടരണമെന്നതാണ് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ മുന്നോട്ടുവയ്ക്കുന്ന ആവശ്യം

Readers Comment

Add a Comment