Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 12:12 pm
  • 9th August, 2026
  • Light Rain
28.31°C28.31°C
  • Humidity: 74 %
  • Wind: 3.47 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

യഥാര്‍ത്ഥ കുറ്റകൃത്യങ്ങള്‍ വെള്ളിത്തിരയ്ക്ക് വിഷയമാകുന്നതിന് ബ്‌ളാക് ആന്‍ഡ് വൈറ്റ് കാലം മുതല്‍ക്കേ മാതൃകകളുണ്ട്. മാടത്തരുവി കൊലക്കേസ് മുതല്‍ സുകുമാരക്കുറുപ്പിന്റെ കഥ വരെയുണ്ട്, ആ പട്ടികയില്‍. കേരളം മുഴുവന്‍ കൂടത്തായി കൊലപാതക കഥകളുടെ ലഹരിയിലാഴുമ്പോള്‍ മലയാളത്തില്‍ ഒന്നല്ല, രണ്ടു ചിത്രങ്ങളാണ് അസാധാരണമായ ആ കൊലപാതക പരമ്പരയുടെ കഥയുമായി സ്‌ക്രീനിലേക്ക് എത്തുന്നത്.

ഒരു സിനിമയില്‍ മോഹന്‍ലാല്‍ തന്നെ നായകപാത്രമായെത്തുന്നു എന്നതാണ് വലിയ വിശേഷം. കൂടത്തായി എന്നു കേട്ടപ്പോള്‍ പെട്ടെന്നു തോന്നിയതല്ല, ഈ ലാല്‍ സിനിമ. ആന്റണി പെരുമ്പാവൂര്‍ മോഹന്‍ലാലിന്റെ നായകനാക്കി ഒരു ക്രൈം ത്രില്ലറിന്റെ ഒരുക്കങ്ങളിലായിരുന്നു. ക്രൈം സിനിമകള്‍ക്ക് പുതിയ മാനം നല്‍കിയ ജീത്തു ജോസഫിനെ സംവിധായകനായും നിശ്ചയിച്ചു. അതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ തുടരുന്നതിനിടെയാണ് കൂടത്തായി കേസ് കേരളത്തെ പിടിച്ചുലച്ചത്.

പ്ലാന്‍ ചെയ്ത ക്രൈം സബ്ജക്റ്റിനു പകരം കൂടത്തായി കഥ ആയാലോ എന്ന് ആന്റണി പെരുമ്പാവൂര്‍ ചിന്തിച്ചത് സ്വാഭാവികം. കഥ മാറുമ്പോള്‍ സംവിധായകന്‍ മാറുമോ എന്ന കാര്യം തീര്‍ച്ചയില്ല. സിനിമയെ സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും ആശീര്‍വാദ് സിനിമാസ് പുറത്തു വിട്ടിട്ടുമില്ല. ക്രൈം ത്രില്ലര്‍ പോലെ അതൊരു സസ്‌പെന്‍സ് ആയി തുടരുന്നു. ഒരു കാര്യത്തില്‍ ഉറപ്പുണ്ട്: ചിത്രത്തില്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ റോളാണ് മോഹന്‍ ലാലിന്.

കൂടത്തായി വിഷയമാക്കുന്ന രണ്ടാം സിനിമയുടെ അണിയറയില്‍ നിര്‍മ്മാതാവ് അലക്‌സ് ജേക്കബും സംവിധായകന്‍ റോണക്‌സ് ഫിലിപ്പുമാണ്. കൂടത്തായ് എന്ന ടൈറ്റിലുമായി ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും ഇതിനിടെ സമൂഹ മാധ്യമങ്ങളിലെത്തി. മിനി സ്‌ക്രീന്‍ നായിക ഡിനി ഡാനിയേല്‍ ആണ് ഈ ചിത്രത്തില്‍ ജോളിയുടെ വേഷത്തില്‍. കഥാപാത്രത്തിന്റെ പേര് ഡോളി. മോഹന്‍ലാലുമായി ഒരു മത്സരത്തിനില്ലെന്ന് ചിത്രത്തിന്റെ അണിയറ ശില്പികള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. എന്തായാലും രണ്ടു സിനിമയും പ്രേകഷകര്‍ കാണും. യഥാര്‍ത്ഥ കേസിന്റെ ക്‌ളൈമാക്‌സ് ഇനിയും പുറത്തുവരാനിരിക്കെ, സിനിമ എങ്ങനെയാകും അവസാനിക്കുക എന്ന കൗതുകം ബാക്കി.

രണ്ടു സിനിമകള്‍ക്കു പുറമേ പുതിയ മൂന്ന് മലയാളം സീരിയലുകള്‍ കൂടി കൂടത്തായി കഥയുമായി വരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. പ്രതികാരദാഹികളായ കഥാനായികമാര്‍ നിറഞ്ഞാടുന്ന സീരിയല്‍ മൈതാനത്ത്, അവര്‍ക്കെല്ലം പാരയാകാനാണ് ജോളിയുടെ വരവ്. ഇതില്‍ ഒരു സീരിയല്‍ കൈരളി ടിവിയിലാണ്. ചിത്രീകരണംഈയാഴ്ച തുടങ്ങും. വാര്‍ത്തകളില്‍ മാത്രമല്ല, വീട്ടിലും തിയേറ്ററിലും ജോളിമയം.

Readers Comment

Add a Comment