Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!

കൊവിഡ് മൂലം സ്കൂളുകൾ അടച്ചിട്ടതോടെ സ്കൂളുകൾ അടച്ചിട്ടതോടെ വിദ്യാർത്ഥികൾ ഓൺലൈൻ ക്ലാസുകളെയാണ് കഴിഞ്ഞ ഒന്നര വർഷത്തിലധികമായി ആശ്രയിച്ചുവരുന്നത്. ഇതിനിടെ സ്മാർട്ട്ഫോണിന്റെ അഭാവത്തെക്കുറിച്ച് പരാതിപ്പെട്ട് പല വിദ്യാർത്ഥികളും രംഗത്തെത്തിയിട്ടുണ്ട്. ജനപ്രതിനിധികളിൽ പലരും വിദ്യാർത്ഥികൾക്ക് ഫോൺ എത്തിച്ച് നൽകുകയും ചെയ്തിരുന്നു. ഇതിനിടെ പഠിക്കാൻ ഫോണില്ലെന്ന സങ്കടം അറിയിച്ച വിദ്യാർത്ഥിയ്ക്ക് സഹായവുമായെത്തിയിരിക്കുകയാണ് നടനും എംപിയുമായ സുരേഷ് ഗോപി. നേരത്തെ ഫോണില്ലെന്ന പരാതിയുമായി നടനും എംഎൽഎയുമായ മുകേഷിനെ വിളിച്ച സംഭവം വിവാദമായത് മാസങ്ങൾക്ക് മുമ്പാണ്.സ്മാർട് ഫോണും പലഹാരവുമായി സുരേഷ് ഗോപി പെൺകുട്ടിയുടെ മലപ്പുറം തേഞ്ഞിപ്പലത്തെ വീട്ടിലെത്തി നേരിട്ട് കൈമാറുകയായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ട് കാരണം പാതി മുടങ്ങിക്കിടക്കുകയായിരുന്ന പെൺകുട്ടിയുടെ വീട് നിർമ്മാണം പൂർത്തീകരിക്കുന്നതിന് വേണ്ടിയുള്ള ധന സഹായവും വാഗ്ദാനം ചെയ്ത ശേഷമാണ് സുരേഷ് ഗോപി മടങ്ങിപ്പോയത്.പത്താംക്ലാസ് വിദ്യാർഥിനിയാണ് തനിക്ക് ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുന്നതിനായി സ്മാർട് ഫോൺ ഇല്ലെന്ന വിവരം സുരേഷ് ഗോപി എം പിയെ ഫോണിൽ വിളിച്ച് അറിയിച്ചത്. ഇതോടെ വിഷമിക്കേണ്ടെന്നും ഈ പ്രശ്നത്തിന് പരിഹാരമുണ്ടാക്കാമെന്നും മറുപടി നൽകിയതിന് പിന്നാലെയാണ് ഫോണുമായി നേരിട്ട് വീട്ടിലേക്ക് എത്തുന്നത്. ഫോണിൽ വിളിച്ച വിദ്യാർഥിനിയിൽ നിന്ന് തന്നെ പേരും മറ്റ് വിവരങ്ങളും ചോദിച്ച് മനസിലാക്കിയ സുരേഷ് ഗോപി ദിവസങ്ങൾക്കകം നേരിട്ട് വീട്ടിലെത്തുകയായിരുന്നു.ഇക്കകഴിഞ്ഞ ദിവസം സുരേഷ് ഗോപി ആ ഗ്രാമത്തിലേക്ക് നേരിട്ട് എത്തിയത് എന്നാൽ പെൺകുട്ടിയെയും വീട്ടുകാരെയും നാട്ടുകാരെയുമൊക്കെ അമ്പരിപ്പിക്കുക തന്നെ ചെയ്തു. കൊച്ചിയിൽ നിന്ന് താരം മലപ്പുറത്തെ പെൺകുട്ടിയുടെ വീട്ടിലേക്ക് എത്തുകയായിരുന്നു. അപ്രതീക്ഷിത സുരേഷ് ഗോപിയുടെ വരവ് പറഞ്ഞറിയിക്കാനാകാത്ത സന്തോഷമാണ് തന്നതെന്നാണ് പെൺകുട്ടി പറയുന്നത്. കൊച്ചിയിൽനിന്ന് വാങ്ങിയ പലഹാരങ്ങളും സുരേഷ് ഗോപി കയ്യിൽ കരുതിയിരുന്നു.നിർമാണം ആരംഭിച്ചെങ്കിലും സാമ്പത്തിക ബുദ്ധിമുട്ട് കാരണം പെൺകുട്ടിയുടെ വീടു നിർമ്മാണം പാതി മുടങ്ങിയ നിലയിലായിരുന്നു. ഈ അവസ്ഥ മനസിലാക്കിയ സുരേഷ് ഗോപി, വീട് നിർമ്മാണം പൂർത്തിയാക്കാൻ തൻറെ ട്രസ്റ്റ് സഹായിക്കുമെന്ന വാഗ്ദാനവും നൽകിയാണ് മടങ്ങിയത്. ഇത് സംബന്ധിച്ച വിവരങ്ങൾ ഏറെ വൈകാതെ അറിയിക്കാമെന്നും സുരേഷ് ഗോപി പെൺകുട്ടിയോടും കുടുംബത്തിനും ഉറപ്പുനൽകുകയും ചെയ്തിട്ടുണ്ട്.