Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി മനുഷ്യക്കടത്തിനെതിരെ പോരാടുന്ന മലയാളി ആൻസൺ തോമസിന്റെ ജീവിത കഥ പ്രമേയമാക്കിയുള്ള സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പ്ലഡ്ജ് ടു പ്രൊട്ടക്ട് എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ പോസ്റ്റർ റിലീസ് ചെയ്തത് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് ദാദാ പവാറാണ്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി മനുഷ്യക്കടത്തിനെതിരെ പോരാടുന്ന വ്യക്തിയാണ് കസ്റ്റംസ് ഓഫീസറും ഹോക്കി താരവുമായിരുന്ന പത്തനംതിട്ട സ്വദേശി ആൻസൺ തോമസ്. മൂന്ന് പതിറ്റാണ്ടുകൾക്കിടെ മുംബൈയിലെ ചുവന്ന തെരുവ് അടക്കമുള്ള വേശ്യാലയങ്ങളിൽ നിന്ന് 800 ലധികം സ്ത്രീകളെയാണ് ആൻസൺ തോമസ് രക്ഷിച്ചിരിക്കുന്നത്. ആൻസൺ തോമസിന്റെ ജീവിത കഥ പ്രമേയമാകുന്ന സിനിമയുടെ ചിത്രീകരണം മുംബൈ നഗരത്തിലും പരിസരപ്രദേശങ്ങളിലുമായാണ് നടന്നിരിക്കുന്നത്.ചിത്രത്തിൽ പ്രധാന കഥാപാത്രമായി ആൻസൺ തന്നെയാണ് വേഷമിട്ടിരിക്കുന്നത്. ബോളിവുഡ് താരങ്ങളായ ഗോവിന്ദ് നാംഡിയോ, സുനിൽ പാൽ, ഗണേഷ് യാദവ് എന്നിവരാണ് മറ്റ് താരങ്ങൾ. സുരേഷ് സാട്ടെയായാണ് ചിത്രത്തിന്റെ സംവിധായകൻ. പ്രകൃതി വിരുദ്ധ പീഡന കേസിൽ കുറ്റാരോപിതനും നിരവധി പരാതികളിൽ ആരോപണ വിധേയനായ ബിഷപ്പ് കൂറിലോസിനെ പുറത്താക്കുന്നതിന് പകരം സഫ്രഗനായി ഉയർത്തിയ നടപടിയിൽ പ്രതിഷേധിച്ച് മാർത്തോമ സഭാ വിശ്വാസി കൂടിയായിരുന്ന ആൻസൺ തോമസ് മാർത്തോമ സഭ വിട്ടത് വലിയ വാർത്തയായിരുന്നു.
ഇന്ത്യൻ ഹോക്കി ടീം മുൻ ഗോൾകീപ്പർ ആയിരുന്നു ആൻസൺ 2010ലാണ് ജോലി ഉപേക്ഷിക്കുന്നത്. ജീവൻ തന്നെ പണയം വച്ചാണ് മുംബൈയിലെ ചുവന്ന തെരുവിൽ നിന്ന് സ്ത്രീകളെയും കുട്ടികളെയും രക്ഷപ്പെടുത്താനായി പിന്നീട് അദ്ദേഹം തുനിഞ്ഞിറങ്ങുന്നത്. തുടർച്ചയായ ഭീഷണികൾ വകവയ്ക്കാതെയാണ് അദ്ദേഹം കാമാത്തിപുരയിൽ നിന്ന് എണ്ണൂറിലധികം സ്ത്രീകളെ ജീവിതത്തിലേക്ക് തിരികെ നടത്തിയത്. നിർബന്ധിത വേശ്യാവൃത്തിയിലേക്ക് വലിച്ചിഴക്കപ്പെടുന്ന സ്ത്രീകളുടെയും കുട്ടികളുടെയും രക്ഷകനായി അദ്ദേഹം മാറുകയായിരുന്നു. മുംബൈയിലെ കാമാത്തിപുര, കൊൽക്കത്ത,പൂനെ തുടങ്ങിയ സ്ഥലങ്ങളിലും അദ്ദേഹത്തിൻറെ സഹായഹസ്തങ്ങൾ എത്തി . ജോലി ഉപേക്ഷിച്ചത് 2010 ആണെങ്കിലും 1991 മുതൽ രക്ഷാപ്രവർത്തനം ചെയ്യുന്നുണ്ടെന്ന് ആൻസൺ തോമസ് പറയുന്നു. 12 വയസ്സുള്ള പെൺകുട്ടികൾ മുതൽ യുവതികളെ വരെ രാജ്യത്തെ പലയിടത്തുനിന്നും രക്ഷിക്കാനും കഴിഞ്ഞിട്ടുണ്ട്. 2009ൽ സ്ത്രീ ശാക്തീകരണത്തിന് CNN-IBN & Reliance Industries’ ന്റെ Real Heroes AwarDും നേടിയിട്ടുണ്ട്.
24.92°C








