Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
യു.എ.ഇ. ഭരണകൂടത്തിൽ നിന്ന് ഗോൾഡൻ വിസ ഏറ്റുവാങ്ങി മമ്മൂട്ടിയും മോഹൻലാലും. ഇതാദ്യമായാണ് മലയാള സിനിമാതാരങ്ങൾക്ക് ഗോൾഡൻ വിസ ലഭിക്കുന്നത്. അബുദാബി സാമ്പത്തിക വികസന വകുപ്പ് ചെയർമാൻ മുഹമ്മദ് അലി അൽ ഷോറാഫാ അൽ ഹമ്മാദിയിൽ നിന്നാണ് മലയാളത്തിന്റെ പ്രിയതാരങ്ങൾ ഗോൾഡൻ വിസ ഏറ്റുവാങ്ങിയത്. ഇരുതാരങ്ങളും സിനിമ മേഖലയ്ക്ക് നൽകുന്ന സംഭാവന മഹത്തരമെന്ന് മുഹമ്മദ് അലി അൽ ഷോറാഫാ അൽ ഹമ്മാദി പറഞ്ഞു.
വിവിധ മേഖലകളിൽ കഴിവ് തെളിയിക്കുന്ന പ്രതിഭകൾക്ക് യു.എ.ഇ. ഭരണകൂടം നൽകുന്നതാണ് പത്തു വർഷത്തെ ഗോൾഡൻ വിസ. പ്രവാസി വ്യവസായി എം.എ യൂസഫലിയാണ് മമ്മൂട്ടിക്കും മോഹൻലാലിലും ഗോൾഡൻ വിസ നൽകുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്.മലയാളിയുടെ പോറ്റമ്മ രാജ്യത്തിൽ നിന്നുള്ള ആദരം ഏറെ സന്തോഷമെന്ന് മമ്മൂട്ടി പ്രതികരിച്ചു. യു.എ.ഇ. ഭരണകൂടത്തിൽ നിന്നുള്ള ഗോൾഡൻ വിസ മലയാള സിനിമയ്ക്ക് കൂടിയുള്ള അംഗീകാരമാണെന്ന് മോഹൻലാൽ പറഞ്ഞു.
23.85°C








