Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 12:11 pm
  • 9th August, 2026
  • Light Rain
28.31°C28.31°C
  • Humidity: 74 %
  • Wind: 3.47 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

അമ്മ മീറ്റിങ്ങിന് മാസ്‌കിടാതെ വന്ന താരങ്ങളെ നോക്കി നിന്ന പൊലീസ് കാറിൽ പോയ തനിക്ക് 500 രൂപ പെറ്റിയടിച്ചു തന്നെന്ന് കോട്ടയം സ്വദേശി. ഭാര്യയ്ക്കും കുഞ്ഞിനുമൊപ്പം സ്വന്തം വാഹനത്തിൽ യാത്ര ചെയ്തപ്പോൾ വാഗമൺ പൊലീസ് മാസ്‌ക് ശരിയായി വെച്ചില്ലെന്ന കാരണം പറഞ്ഞ് 500 രൂപ പിഴയീടാക്കിയെന്ന് വിഷ്ണു എസ് നായർ പറയുന്നു. അമ്മ ജനറൽ ബോഡി മീറ്റിങ്ങിനെത്തിയ താര സുന്ദരിമാരേയും സുന്ദരമാരേയും പൊലീസ് നോക്കി നിൽക്കുകയാണ് ചെയ്തതെന്നും യാത്രക്കാരൻ ചൂണ്ടിക്കാട്ടി. പെറ്റിയടിച്ച രസീതിന്റെ ചിത്രവും അമ്മ ജനറൽ ബോഡി മീറ്റിങ്ങിന്റെ ചിത്രവും വിഷ്ണു പങ്കുവെച്ചു. അയ്യായിരത്തോളം പേരാണ് ആറ് മണിക്കൂറിനിടെ വിഷ്ണുവിന്റെ ഫേസ്ബുക് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്.രസംഘടനയായ ‘അമ്മ’യുടെ ജനറൽ ബോഡി മീറ്റിങ്ങ് നടത്തിയത് കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയാണെന്ന വിമർശനമുയരുന്നുണ്ട്. കർശന നിയന്ത്രണങ്ങൾ ചൂണ്ടിക്കാട്ടി സാധാരണക്കാരിൽ നിന്നും പിഴയീടാക്കുന്ന സർക്കാരും പൊലീസും അഭിനേതാക്കൾക്ക് പ്രത്യേക ഇളവ് നൽകുന്നത് അനീതിയാണെന്ന് സമൂഹമാധ്യമങ്ങളിൽ വിമർശനമുയരുന്നു. ഓഗസ്റ്റ് 17, ചിങ്ങം ഒന്നിനാണ് സിനിമാതാരങ്ങൾ ജനറൽ ബോഡി മീറ്റിങ്ങിനായി കൊച്ചിയിലെ അമ്മ ആസ്ഥാനത്ത് ഒത്തു ചേർന്നത്.താരസംഘടനയുടെ പ്രസിഡന്റ് മോഹൻലാൽ, ജനറൽ സെക്രട്ടറി മോഹൻലാൽ, സെക്രട്ടറി സിദ്ദിഖ്, ടിനി ടോം, ടൊവീനോ തോമസ്, ആസിഫ് അലി, മനോജ് കെ ജയൻ, നമിത പ്രമോദ്, അനുശ്രീ, മാളവിക, കൃഷ്ണ പ്രഭ, രചന നാരായണൻകുട്ടി, പൊന്നമ്മ ബാബു, ബാബുരാജ്, അജു വർഗീസ്, കവിയൂർ പൊന്നമ്മ തുടങ്ങിയവർ പങ്കെടുത്തു. എല്ലാവരും ചേർന്നെടുത്ത ഗ്രൂപ്പ് ഫോട്ടോ അമ്മയുടെ ഫേസ്ബുക് പേജിലും ഷെയർ ചെയ്തു. മൊബൈൽ വ്യാപാരികളായ ഫോൺ ഫോറിനൊപ്പം ചേർന്ന് നൂറ് കുട്ടികൾക്ക് ടാബ് വിതരണം ചെയ്യുന്ന ചടങ്ങും അമ്മ ആസ്ഥാനത്ത് നടന്നിരുന്നു. എറണാകുളം എംപി ഹൈബി ഈഡനും പരിപാടിയിൽ പങ്കെടുക്കുകയുണ്ടായി.


സിനിമായിലെ നടീനടന്മാരുടെ സംഘടനയായ അമ്മയുടെ യോഗത്തിൽ കഴിഞ്ഞ ദിവസം കൊച്ചിയിൽ താരങ്ങൾ ഒത്തുകൂടിയിരുന്നു. അതിന്റെ ചിത്രങ്ങളും വിഡിയോകളും പുറത്തു വന്നതിന് പിന്നാലെ വിമർശനവുമായി കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണ.

സാധാരണക്കാർ നിരത്തിലിറങ്ങുമ്പോൾ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചില്ല എന്ന പേരിൽ ശക്തമായ നടപടി എടുക്കുന്ന പൊലീസ് സാമൂഹിക അകലം പോലും പാലിക്കാതെ നടന്ന പരിപാടിക്കെതിരെ നടപടിയൊന്നും സ്വീകരിക്കാത്തതിനെ ആണ് ബിന്ദു കൃഷ്ണ പരോക്ഷമായി കുറ്റപ്പെടുത്തുന്നത്.
'സാമൂഹിക അകലവും മാസ്കും കോവിഡ് പ്രോട്ടോക്കോളും പെർഫക്ട് ഓക്കെ. കുടുംബം പോറ്റാൻ തെരുവിൽ ഇറങ്ങുന്നവർക്ക് സമ്മാനമായി പെറ്റിയും, പിഴയും. ജനങ്ങളുടെ പ്രശ്‌നങ്ങൾ ഉന്നയിച്ചു കൊണ്ട് പ്രതിഷേധം ഉയർത്തുന്ന രാഷ്ട്രീയ-പൊതുപ്രവർത്തകർക്ക് സമ്മാനമായി കേസും, കോടതിയും. മച്ചാനത് പോരെ'. ബിന്ദു കൃഷ്ണ കുറിച്ചു. ‘അമ്മ’ അംഗങ്ങൾ ഒന്നിച്ചുള്ള ഫോട്ടോ പങ്കുവച്ചായിരുന്നു ബിന്ദു കൃഷ്ണയുടെ പ്രതികരണം.
ഇതിനിടെ

Readers Comment

Add a Comment