Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:30 am
  • 24th September, 2026
  • Overcast Clouds
24.29°C24.29°C
  • Humidity: 90 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

യുവനടിയെ തട്ടിക്കൊണ്ടുപോയി അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ നടി കാവ്യ മാധവന്റെ പ്രോസിക്യൂഷൻ ഭാഗം ക്രോസ് വിസ്താരം പൂർത്തിയായി. നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ സാക്ഷിയായിരുന്ന കാവ്യ മാധവൻ കൂറുമാറിയിരുന്നു.പ്രതിയായ നടൻ ദിലീപിന്റെ ഭാര്യ കാവ്യയുടെ വിസ്താരം അഞ്ചു ദിവസം കൊണ്ടാണ് പൂർത്തിയാക്കിയത്. പ്രോസിക്യൂഷൻ ഭാഗം 34-ാം സാക്ഷിയായിരുന്ന കാവ്യ കൂറുമാറിയതിനെത്തുടർന്നാണ് ദീർഘനേരം വിസ്തരിച്ചത്. കേസിൽ കാവ്യയുടെ മൊഴി അതിനിർണ്ണായകമാണ്. കേസിലെ വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം തേടി വിചാരണ കോടതി സുപ്രീം കോടതിക്ക് കത്തയച്ചിരുന്നു. ഇത് അംഗീകരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ആറു മാസത്തിനുള്ളിൽ ഈ കേസിലെ വിധി വരികയും ചെയ്യും.

പ്രതിയായ നടൻ ദിലീപിന്റെ ഭാര്യ കാവ്യയുടെ വിസ്താരം അഞ്ചു ദിവസം കൊണ്ടാണ് പൂർത്തിയാക്കിയത്. പ്രോസിക്യൂഷൻ ഭാഗം 34-ാം സാക്ഷിയായിരുന്ന കാവ്യ കൂറുമാറിയതിനെത്തുടർന്നാണ് ദീർഘനേരം വിസ്തരിച്ചത്. കേസിൽ കാവ്യയുടെ മൊഴി അതിനിർണ്ണായകമാണ്. കേസിലെ വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം തേടി വിചാരണ കോടതി സുപ്രീം കോടതിക്ക് കത്തയച്ചിരുന്നു. ഇത് അംഗീകരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ആറു മാസത്തിനുള്ളിൽ ഈ കേസിലെ വിധി വരികയും ചെയ്യും.

കേസിൽ ദിലീപിനെതിരെ പ്രത്യക്ഷത്തിൽ കാവ്യ ഒരു മൊഴിയും പൊലീസിന് കൊടുത്തിരുന്നില്ല. എന്നാൽ ചില പ്രശ്‌നങ്ങൾ ആക്രമിക്കപ്പെട്ട നടിയും ദിലീപും തമ്മിലുണ്ടെന്ന് സമ്മതിക്കുകയും ചെയ്തു. കേസിലെ ഗൂഢാലോചനയിൽ ഇത് നിർണ്ണായകമാണ്. അതുകൊണ്ടാണ് കാവ്യയെ പ്രോസിക്യൂഷൻ സാക്ഷിയാക്കിയത്. കാവ്യയുടെ വിചാരണ കഴിഞ്ഞതോടെ കേസ് അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്.

2017 ഫെബ്രുവരിയിലാണ് തൃശൂരിൽ നിന്ന് ഷൂട്ടിംഗിനായി കൊച്ചിയിലേക്ക് കാറിൽ വന്ന നടിയെ തടഞ്ഞുവെച്ച്‌ ആക്രമിച്ചത്. നടിയുടെ പരാതിയിൽ പൾസർ സുനിയടക്കമുള്ള പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിന്റെ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് കണ്ടെത്തി നടൻ ദിലീപിനെയും അറസ്റ്റ് ചെയ്തു. ദിലീപ് എട്ടാം പ്രതിയാണ്. വിചാരണയുടെ രണ്ടാം ഘട്ടത്തിൽ 84 സാക്ഷികളുടെ വിസ്താരം പൂർത്തിയാക്കി. കേസിൽ ഇതുവരെ 174 സാക്ഷികളുടെ വിസ്താരം പൂർത്തിയാക്കിയിട്ടുണ്ട്.

Readers Comment

Add a Comment