Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:31 am
  • 24th September, 2026
  • Overcast Clouds
24.29°C24.29°C
  • Humidity: 90 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മമ്മൂട്ടിയുടെയും ദുൽഖർ സൽമാന്റെയും പേരിലുള്ള തമിഴ്‌നാട് സർക്കാരിന്റെ സംരക്ഷിത വനഭൂമിയായ 40 ഏക്കർ ഭൂമി പിടിച്ചെടുക്കാനുള്ള നീക്കം തടഞ്ഞ് മദ്രാസ് ഹൈക്കോടതി. കുറുഗുഴിപ്പള്ളം ഗ്രാമത്തിലാണ് ഇരുവുടെയും പേരിൽ 40 ഏക്കർ ഭൂമിയുള്ളത്. ഇത് പിടിച്ചെടുക്കാനുള്ള ലാൻസ് അഡ്മിനിസ്‌ട്രേഷൻ കമ്മീഷന്റെ നീക്കത്തെയാണ് കോടതി തടഞ്ഞത്.

ലാൻസ് അഡ്മിനിസ്‌ട്രേഷൻ കമ്മീഷൻ ഉത്തരവിനെതിരെ മമ്മൂട്ടിയും കുടുംബവും സമർപ്പിച്ച ജോയന്റ് റിട്ട് ഹർജിയെ തുടർന്നാണ് കോടതി ഉത്തരവ്. നിലവിൽ കേസിൽ സത്യം പുറത്തുവരുന്നത് വരെ മമ്മൂട്ടിക്കും ദുൽഖറിനും എതിരെ നടപടി സ്വീകരിക്കരുതെന്നും കോടതി വ്യക്തമാക്കി.1997ൽ കബാലി പിള്ള എന്ന വ്യക്തിയിൽ നിന്നാണ് വസ്തു വാങ്ങിയത്. 1927ൽ 247 ഏക്കർ വരുന്ന പാട്ട ഭൂമിയുടെ ഭാഗമായിരുന്നു ഈ ഭൂമിയെന്നും മമ്മൂട്ടി കോടതിയെ അറിയിച്ചു. കച്ചവടത്തിന് ശേഷം കബാലി പിള്ളയുടെ മക്കൾ ഭൂമി ഇടപാടുകൾ റദ്ദ് ചെയ്യുകയായിരുന്നു. ഇതേ തുടർന്നാണ് 2007ൽ കേസ് കോടതിയിലെത്തുന്നത്.

Readers Comment

Add a Comment