Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!

കസ്റ്റഡിയിലായ ഇ ബുൾജെറ്റ് സഹോദരങ്ങളുടെ യൂ ട്യൂബ് ചാനൽ മരവിപ്പിച്ചു. വീഡിയോ ചെയ്യുന്നതിലെ നിയമ ലംഘനങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തും. ഇ ബുൾ ജെറ്റ് സഹോദരൻമാരെ അറസ്റ്റുചെയ്യുമ്പോൾ പൊലീസ് മർദിച്ചിട്ടില്ലെന്നും കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ ആർ. ഇളങ്കോ പറഞ്ഞു.ഇക്കാര്യത്തിൽ എന്തെങ്കിലും നിയമലംഘനമുണ്ടായോയെന്ന് പൊലീസ് പരിശോധിക്കും. പരാതി ഉന്നയിക്കാൻ ആർക്കും അവകാശമുണ്ട്. അവർ ചിത്രീകരിച്ച വീഡിയോയിൽ പ്രഥമദൃഷ്‌ട്യാ ഇക്കാര്യം കാണുന്നില്ല. യൂ ട്യൂബർമാരോട് വ്യക്തിപരമായ ഒരു വിരോധവുമില്ല. എന്നാൽ അവർ നടത്തിയ നിയമ ലംഘനങ്ങൾ പരിശോധിക്കും.