Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 9:39 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പൃഥ്വിരാജ് നായകനായി എത്തുന്ന ചിത്രമാണ് കുരുതി.കൊല്ലും എന്ന വാക്ക്, കാക്കും എന്ന പ്രതിജ്ഞ എന്ന ടാഗ്‌ലൈനോട് കൂടിയാണ് സിനിമ എത്തുന്നത്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ട്രെയിലർ അണിയറപ്രവർത്തകർ പുറത്തുവിട്ടത്. മികച്ച പ്രേക്ഷക പിന്തുണയായിരുന്നു ഇതിന് ലഭിച്ചത്. ഇപ്പോഴിതാ ട്രെയിലറിന് അഭിനന്ദനവുമായി എത്തുകയാണ് ബോളിവുഡ് സംവിധായകൻ കരൺ ജോഹർ.

ട്രെയിലർ മികച്ചതാണെന്നും ചിത്രം കാണുവാൻ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.’എന്ത് സൂപ്പർ ട്രെയ്ലറാണ് പൃഥ്വി, കാണാനായി കാത്തിരിക്കുന്നു’, എന്നാണ് കരൺ ജോഹർ കുറിച്ചത്. കരൺ ജോഹറിന്റെ അഭിനന്ദനത്തിന് പൃഥ്വിരാജ് നന്ദിയും പറഞ്ഞിട്ടുണ്ട്.

ആമസോൺ പ്രൈമിലൂടെ ഓഗസ്റ്റ് 11നാണ് ചിത്രം റിലീസ് ചെയ്യുക. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. മനു വാര്യർ ആണ് കുരുതി സംവിധാനം ചെയ്യുന്നത്. റോഷൻ, മുരളി ഗോപി, സ്രിദ്ധ തുടങ്ങി ഒട്ടേറെ താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

Readers Comment

Add a Comment