Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 6:13 pm
  • 10th May, 2026
  • Overcast Clouds
30.82°C30.82°C
  • Humidity: 92 %
  • Wind: 1.63 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വിവാദത്തിന് പിന്നാലെ 'നോട്ട് ഫ്രം ബൈബിള്‍' എന്ന ടാഗ് ലൈന്‍ ഒഴിവാക്കി ജയസൂര്യ ചിത്രം ഈശോയുടെ പുതിയ മോഷന്‍ പോസ്റ്റർ പുറത്തിറക്കി അണിയറ പ്രവർത്തകർ. ജയസൂര്യക്കൊപ്പം സെക്യുരിറ്റി യൂണിഫോമില്‍ ജാഫര്‍ ഇടുക്കിയുടെ കാരക്ടര്‍ പോസ്റ്ററും പുറത്തുവിട്ടിട്ടുണ്ട്. നമിത പ്രമോദാണ് ചിത്രത്തിലെ നായിക. സുനീഷ് വാരനാടിന്റെ രചനയില്‍ നാദിര്‍ഷയാണ് സംവിധാനം.

ഈശോ എന്ന ടൈറ്റില്‍ യേശുക്രിസ്ത്യുവിനെയും ക്രിസ്തുമതത്തെയും അവഹേളിക്കുന്നുവെന്നായിരുന്നു ഒരു വിഭാഗം ക്രിസ്ത്യന്‍ സംഘടനകള്‍ ആരോപിച്ചത്. സിനിമയുടെ പേര് മാറ്റണമെന്നായിരുന്നു ഇവരുടെ ആവശ്യം. നാദിര്‍ഷക്കും സിനിമക്കുമെതിരെ സൈബര്‍ ആക്രമണവും ഉണ്ടായി. സിനിമ ടൈറ്റിലിനെതിരെ കൃസ്ത്യൻ സംഘടനയായ കാസ രംഗത്തെത്തിയതാണ് വിവാദങ്ങൾക്ക് വഴിവച്ചത്. മതവികാരം വ്രണപ്പെടുത്തിയ സംവിധായകൻ നാദിർഷയ്‌ക്കെതിരെ കാസ പ്രസിഡൻ്റ് കെവിൻ പീറ്റർ എറണാകുളം സെൻട്രൽ പോലീസിൽ പരാതിയും നൽകിയിരുന്നു. ക്രൈസ്തവ സമൂഹം ആരാധിക്കുന്ന യേശുദേവനെ അവഹേളിക്കുന്ന വിധമുള്ള സിനിമാ പേര് പൂർണമായും പിൻവലിക്കണമെന്നും കാസ ആവശ്യപ്പെട്ടിരുന്നു. 

ദിലീപ് നായകനായ നാദിര്‍ഷ ചിത്രം കേശു ഈ വീടിന്റെ നാഥന്‍ പേര് മാറ്റണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു. രണ്ട് പേരുകളും ക്രൈസ്തവ വികാരം വ്രണപ്പെടുത്തുന്നതല്ലെന്നും കഥാപാത്രങ്ങളുടെ പേരാണെന്നും സിനിമ ഇറങ്ങിയ ശേഷം മതവിശ്വാസം വ്രണപ്പെടുന്നുവെന്ന് തോന്നിയാല്‍ ഏത് ശിക്ഷയും ഏറ്റുവാങ്ങുമെന്നും നാദിര്‍ഷ വ്യക്തമാക്കിയിരുന്നു. 


 നാദിര്‍ഷയുടെ പ്രതികരണം ഇങ്ങനെ

ഞാൻ ഏറെ ബഹുമാനിക്കുന്ന ദൈവപുത്രനായ
ജീസസുമായി ഈ സിനിമക്ക് യാതൊരു ബന്ധവുമില്ല . ഇത് കേവലം ഒരു കഥാപാത്രത്തിന്റെ പേര് മാത്രം (ഈ സിനിമക്ക് എതിരെ പ്രവർത്തിക്കുന്നവർ അറിയാൻ വേണ്ടി മാത്രം ) അതുകൊണ്ട് ക്രിസ്ത്യൻ സമുദായത്തിലെ എന്റെ പ്രിയപ്പെട്ട സഹോദരങ്ങൾക്ക് വിഷമമുണ്ടായതിന്റെ പേരിൽ മാത്രം not from the bible എന്ന ടാഗ്line മാത്രം
മാറ്റും . അല്ലാതെ
തൽക്കാലം 'ഈശോ ' എന്ന ടൈറ്റിലും, 'കേശു ഈ വീടിന്റെ നാഥൻ ' എന്ന ടൈറ്റിലും മാറ്റാൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല .
എല്ലാ മത വിഭാഗത്തിലും പെട്ട ഒരുപാട് സുഹൃത്തുക്കൾ ഉള്ള , എല്ലാ മത വിഭാഗങ്ങളെയും ഒരേ പോലെ ആദരിക്കാൻ മനസ്സുള്ള ഒരു കലാകാരൻ എന്ന നിലക്ക് , ആരുടേയും മനസ്സ് വേദനിപ്പിക്കാനും , വ്രണപ്പെടുത്താനും തക്ക സംസ്കാര ശൂന്യനല്ല ഞാൻ . 'കേശു ഈ വീടിന്റെ നാഥൻ ' ഈശോ ' എന്നീ സിനിമകൾ ഇറങ്ങിയ ശേഷം ആ സിനിമയിൽ ഏതെങ്കിലും തരത്തിൽ മത വികാരം വ്രണപ്പെടുന്നുവെങ്കിൽ നിങ്ങൾ പറയുന്ന ഏതു ശിക്ഷക്കും ഞാൻ തയ്യാറാണ് . അതുവരെ ദയവ് ചെയ്ത് ക്ഷമിക്കുക

Readers Comment

Add a Comment