Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഒമ്പത് വർഷത്തെ മുകേഷുമൊത്തുള്ള ദാമ്പത്യ ജീവിതത്തിന് വിരാമമിമിട്ട് മലയാളത്തിന്റെ പ്രിയ നർത്തകി മേതിൽ ദേവിക വിവാഹ മോചനത്തിലേക്ക്. മലയാള സിനിമയിലെ നടനും കൊല്ലം എംഎൽഎയുമായ മുകേഷുമായുള്ള
രണ്ടാം വിവാഹമുപേക്ഷിക്കുന്നത്.
പ്രശസ്ത നർത്തകിയായ മേതിൽ ദേവികയും. മുകേഷിൽ നിന്നുള്ള അവഗണനകളും സിനിമാക്കാരനെന്ന നിലയിലുള്ള മുകേഷിന്റെ ചില ശീലങ്ങളും അസഭ്യം പറച്ചിലും ദേഹോപദ്രവുമാണ് മുകേഷുമായുള്ള ബന്ധം ഉപേക്ഷിക്കാൻ മേതിൽ ദേവികയെ പ്രേരിപ്പച്ചതെന്ന് ഇവരുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ ഐടുഐ ന്യൂസിനോട് പ്രതികരിച്ചു . മുകേഷിന് പേരിനൊരു ഭാര്യ മതിയെന്നും ഇദ്ദേഹത്തിന്റെ മദ്യപാനവും പരസ്ത്രീ ബന്ധങ്ങളും വിവാഹ മോചനത്തിലേക്ക് വഴി തെളിച്ച കാരണങ്ങളിൽ ചിലതാണ്. തനിക്ക് കൊവിഡ് ബാധിച്ച സമയത്ത് പോലും തിരിഞ്ഞുനോക്കിയില്ലെന്നും കുടുംബ കാര്യങ്ങൾ പോലും ഇദ്ദേഹം ശ്രദ്ധിക്കാറില്ലെന്നും ദേവിക പറയുന്നു.
ൃഭാര്യക്ക് വേണ്ടി പണം മുടക്കാൻ പോലും മടിക്കുന്ന സ്വന്തം കാര്യം മാത്രം നോക്കുന്ന ഭർത്താവാണ് മുകേഷെന്ന പരാതിയാണ് മേതിൽ ദേവികയ്ക്ക് ഉള്ളത്. ഇങ്ങനെ അവഗണനകൾ സഹിച്ച് ഇനിയും മുന്നോട്ടു പോകാൻ സാധിക്കാത്തതു കൊണ്ടാണ് ദാമ്പത്യം അവസാനിപ്പിക്കാൻ മേതിൽ ദേവിക തയ്യാറാകുന്നത്. ഈ പ്രശ്നങ്ങൾ കാരണം കുറച്ചുകാലമായി മുകേഷുമായി വേർപിരിഞ്ഞി മേതിൽ ദേവിക പാലക്കാട് തന്റെ വീട്ടിലാണ് താമസം. ആദ്യ വിവാഹത്തിലുണ്ടായ മകനും അമ്മയുമാണ് ഇപ്പോൾ അവരോടൊപ്പമുള്ളത് .. മുകേഷുമായുള്ള ബന്ധം തുടർന്നു കൊണ്ടുപോകാൻ സാധിക്കാത്തവിധം വിള്ളലേറ്റതിനാൽ വിവാഹ മോചനത്തിനായി കുടുംബകോടതിയെ സമീപിച്ചിരിക്കുകയാണ് മേതിൽ ദേവിക. മോഹിനിയാട്ടത്തിനായി തന്റെ ജീവിതം ഉപാസിച്ച ഈ നർത്തകിയെ വഞ്ചിച്ച മുകേഷിനെതിരെ സാമുഹ്യ മാധ്യമങ്ങളിൽ പ്രതിഷേധം കനക്കുകയാണ്. മുകേഷുമായി രണ്ട് പതിറ്റാണ്ടിലേറെ നീണ്ട ദാമ്പത്യ ബന്ധം നടിയായ സരിത ഉപേക്ഷിച്ചപ്പോൾ അവർ മുഖ്യമായും ആരോപിച്ച കുറ്റങ്ങൾ മുകേഷിന‍്റെ പരസ്ത്രീ ബന്ധവും മർദനവും ചീത്തവിളിയും സ്ത്രീത്വത്തെ ബഹുമാനിക്കാത്തതുമായിരുന്നു. ഇതേ കാര്യങ്ങൾ തന്നെയാണ് പത്തുവർഷത്തോളം ഒരുമിച്ച് ജീവിച്ച മേതിൽ ദേവികയും വിവാഹ മോചനത്തിലേക്ക് നീങ്ങുമ്പോൾ മുകേഷിനെ കുറിച്ച് കുറ്റപ്പെടുത്തുന്നത്. മലയാള മാസം ചിങ്ങം ഒന്ന് മുതൽ പൂർത്തമായും നൃത്തത്തിൽ ഫോക്കസ് ചെയ്തു ജീവിതം മുന്നോട്ടു പോകാനാണ് ദേവികയുടെ തീരുമാനം.മുകേഷ് ലളിതകലാ അക്കാദമിയുടെ ചെയർമാനായിരുന്ന കാലത്താണ് മേതിൽ ദേവികയുമായി പരിചയപ്പെടുന്നത്. ഈ ബന്ധമാണ് വിവാഹത്തിൽ കലാശിച്ചത്. നടി സരിതയുമായുള്ള വിവാഹ ബന്ധം വേർപ്പെടുത്തിയ ശേഷമായിരുന്നു ഈ വിവാഹം. മേതിൽ ദേവികയുടെയും രണ്ടാം വിവാഹമായിരുന്നു മുകേഷുമായി ഉണ്ടായിരുന്നത്. പാലക്കാട് സ്വദേശിയായിരുന്നു മേതിൽ ദേവികയുടെ ആദ്യ ഭർത്താവ്.ഇരുപത്തിരണ്ട് വയസ്സിന്റെ പ്രായ വ്യത്യാസമാണ് മുകേഷും ദേവികയും തമ്മിൽ ഉള്ളത്. എന്നിട്ടും ഇവർ എങ്ങനെ വിവാഹിതരായി എന്ന സംശയം അന്ന് പലർക്കും ഉണ്ടായി. ആദ്യ വിവാഹം ദാമ്പത്യ ജീവിതത്തിലെ പൊരുത്തക്കേടുകൾ കാരണം ഉപേക്ഷിച്ചവരായിരുന്നു ഇരുവരും. ഇതിന് മുമ്പ് മുകേഷിന്റെ ആദ്യ ഭാര്യയും നടിയുമായ സരിത പല അഭിമുഖങ്ങളിലും മുകേഷിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ക്രൂരമായി മർദിക്കുകയും എപ്പോഴും അസഭ്യം പറയുകയും ചെയ്തിരുന്നുവെന്നും അവർ പറഞ്ഞിരുന്നു. എന്തായാലും വിവാഹ മോചന വാർത്തയോട് പ്രതികരിക്കാൻ ഇരുവരും തയ്യാറായിട്ടില്ല.ഇരുവരും ചേർന്ന് തിരുവനന്തപുരത്ത് വീട് വെച്ചുരുന്നു. എന്നാൽ, ഈ വീട്ടിൽ മേതിൽ ദേവിക അധികകാലം താമസിച്ചിരുന്നില്ല..മുകേഷിന്റെ രാഷ്ട്രീയ ജീവിതത്തിലും പ്രശ്നങ്ങൾ തുടങ്ങിയിട്ട് നാളുകളായി. മണ്ഡലത്തിലെ മുകേഷിന്റെ പ്രവർത്തനങ്ങളിൽ സിപിഎമ്മിനുള്ളിൽ നിന്നു തന്നെ കടുത്ത എതിർപ്പാണ് ഉളളത്. ഇതിനിടെയാണ് മേതിലുമായുള്ള ബന്ധത്തിൽ ഉലച്ചിൽ തട്ടിയിരിക്കുന്നതും. ഈ മാസം മൊബൈൽ ഫോൺ ആവശ്യപ്പെട്ട് ഫോൺ വിളിച്ച കുട്ടിയെ ശാസിക്കുന്ന മുകേഷിന്റെ ഫോൺ സംഭാഷണത്തിനെതിരെയും വ്യാപകമായ വിമർശനം ഉയർന്നിരുന്നു.
30.82°C








