Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 12:14 pm
  • 9th August, 2026
  • Light Rain
28.31°C28.31°C
  • Humidity: 74 %
  • Wind: 3.47 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കൂടത്തായി കൂട്ടക്കൊലക്കേസ് സിനിമയാക്കാന്‍ മത്സരം. മോഹന്‍ലാലിനെ നായകനാക്കിയെത്തുന്ന കൂടത്തായി ചിത്രത്തേക്കുറിച്ചുള്ള വാര്‍ത്ത പുറത്തുവരുന്നതിന് മുന്നേ തങ്ങള്‍ നിര്‍മ്മാണം ആരംഭിച്ചെന്ന വാദവുമായി നടി ഡിനി ഡാനിയല്‍ രംഗത്തെത്തി. ഒക്ടോബര്‍ എട്ടിന് 'കൂടത്തായ്' സിനിമയുടെ ഔദ്യോഗിക ജോലികള്‍ ആരംഭിച്ചിരുന്നെന്നും ഫേസ്ബുക്കിലൂടെ പോസ്റ്റര്‍ റിലീസ് ചെയ്തിരുന്നെന്നും ഡിനി പറഞ്ഞു.

സിനിമാ-സീരിയല്‍ നടിയായ ഡിനി, ഡോളി എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുമെന്നായിരുന്നു പ്രഖ്യാപനം. റോണെക്‌സ് ഫിലിപ്പ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് വിജീഷ് തുണ്ടത്തില്‍ തിരക്കഥ എഴുതുമെന്നും അലക്‌സ് ജോസഫ് നിര്‍മ്മിക്കുമെന്നും 'കൂടത്തായ്' പോസ്റ്ററിലുണ്ടായിരുന്നു.കൂടത്തായ് പരമ്പരക്കൊലയുടെ പശ്ചാത്തലത്തില്‍ മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി നിര്‍മ്മിക്കുന്ന ചിത്രം ആശീര്‍വാദ് സിനിമാസാണ് നിര്‍മ്മിക്കുന്നത്.അന്വേഷണ ഉദ്യോഗസ്ഥനായാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുകയെന്ന് അറിയുന്നു. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ചിത്രീകരണം ആരംഭിക്കും

Readers Comment

Add a Comment