Forecast Weather using OpenWeatherMap with PHP

Kerala

  • Monday 4:24 am
  • 10th August, 2026
  • Broken Clouds
22.55°C22.55°C
  • Humidity: 97 %
  • Wind: 0.72 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

നടി ശിൽപ്പ ഷെട്ടിയുടെ ഭർത്താവും വ്യവസായിയുമായ രാജ് കുന്ദ്ര അറസ്റ്റിൽ. അശ്ലീല ചിത്രങ്ങൾ നിർമിക്കുകയും മൊബൈൽ ഫോൺ ആപ്പുകൾ വഴി അവ പ്രസിദ്ധീകരിക്കുകയും ചെയ്ത കേസിലാണ് രാജ് കുന്ദ്രയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. ക്രൈം ബ്രാഞ്ചാണ് രാജ് കുന്ദ്രയെ അറസ്റ്റ് ചെയ്തത്. മുംബൈ പൊലീസ് കമ്മീഷണർ ഹേമന്ദ് നഗ്രലെ അറസ്റ്റ് സ്ഥിരീകരിച്ചു. കേസുമായി ബന്ധപ്പെട്ട് രാജ് കുന്ദ്ര ക്കെതിരെ നിരവധി തെളിവുകൾ ലഭിച്ചതായും കമ്മീഷണർ അറിയിച്ചു.രാജസ്ഥാൻ റോയൽസ് ടീമിന്റെ ഉടമസ്ഥാവകാശവും, ഐപിഎൽ വാതുവെപ്പുമായി ബന്ധപ്പെട്ട് നേരത്തെ തന്ന വിവാദ നായകനാണ് രാജ് കുന്ദ്ര. എന്നാൽ കേസ് കെട്ടിച്ചമച്ചതാണെന്ന് രാജ് കുന്ദ്ര ആരോപിച്ചു. 2004 ൽ സക്സസ് മാസിക പുറത്ത് വിട്ട ബ്രിട്ടിഷ് ഏഷ്യൻ ധനികരുടെ പട്ടികയിലും രാജ് കുന്ദ്ര ഇടം നേടിയിരുന്നു.

 

Readers Comment

Add a Comment