Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 6:12 pm
  • 10th May, 2026
  • Overcast Clouds
30.82°C30.82°C
  • Humidity: 92 %
  • Wind: 1.63 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പൃഥ്വിരാജ് ചിത്രം ബ്രോ ഡാഡി കേരളത്തിൽ ചിത്രീകരിക്കും. ആഗസ്ത് രണ്ടാം വാരത്തോടെ കേരളത്തിലേക്ക് എത്തുമെന്ന് നിർമാതാവ് ആന്റണി പെരുമ്പാവൂർ അറിയിച്ചു. കേരളത്തിലെ കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ഹൈദരാബാദിൽ സെറ്റിട്ടിരുന്നു. ആ ഭാഗങ്ങൾ ചിത്രീകരിച്ച ശേഷമേ കേരളത്തിലേക്ക് വരൂ.

ജീത്തു ജോസഫ് സിനിമ ട്വവൽത് മാൻ ഷൂട്ടിങ് ആഗസ്ത് അഞ്ചാം തിയ്യതി കേരളത്തിൽ തുടങ്ങും. സിനിമാ ഷൂട്ടിങിന് കഴിഞ്ഞ ദിവസം അനുമതി നൽകിയതോടെയാണ് ചിത്രീകരണത്തിനായി ഇതര സംസ്ഥാനങ്ങളിലേക്ക് പോയ സിനിമാ പ്രവർത്തകർ തിരിച്ചെത്തുന്നത്.സീരിയലുകൾക്ക് അനുവാദം കൊടുത്തിട്ടും സിനിമകൾക്ക് മാത്രം ചിത്രീകരണത്തിന് അനുമതി നൽകാതിരുന്നതിനെതിരെ ഫെഫ്ക രംഗത്തെത്തിയിരുന്നു. ബ്രോ ഡാഡി കേരളത്തിൽ ചിത്രീകരിക്കേണ്ട ചിത്രമായിരുന്നു. കേരളത്തിൽ അനുമതി ലഭിക്കാത്തതിനാലാണ് ഹൈദരാബാദിലേക്ക് പോയത്.

Readers Comment

Add a Comment