Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
മതം തനിക്ക് കൺസേൺ ആയിരുന്നില്ലെന്ന് നടി റിമ കല്ലിങ്കൽ. എട്ട് വർഷങ്ങൾക്ക് മുൻപ് നടന്ന തന്റെ ലളിത വിവാഹത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് നടി. സംവിധായകൻ ആഷിഖ് അബുവുമായി വളരെ ലളിതമായി നടന്ന റിമയുടെ വിവാഹം അന്ന് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. സ്വന്തം സമ്പാദ്യത്തിൽ നിന്ന് വിവാഹം കഴിക്കണമെന്നത് തന്റെ ആഗ്രഹമായിരുന്നുവെന്നും ലളിതമായ വിവാഹം നടന്നത് എങ്ങനെയാണെന്നും ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തുകയാണ് റിമ.
‘പതിനെട്ടോ പത്തൊൻമ്പതോ വയസ്സുള്ളപ്പോഴാണ് ഞാൻ പണം സമ്പാദിച്ച് തുടങ്ങുന്നത്. ക്രൈസ്റ്റ് കോളേജിന്റെ കൾചറൽ ടീമിന്റെ ഭാഗമായുള്ള പ്രകടനത്തിന് കിട്ടിയ സമ്മാനത്തുകയായിരുന്നു ആദ്യത്തെ വരുമാനം. അന്നുമുതൽ എന്റെ ആവശ്യങ്ങൾക്ക് ഞാൻ തന്നെ പണം കണ്ടെത്തണം എന്ന ചിന്ത എനിക്കുണ്ടായിരുന്നു. കല്യാണവും അങ്ങനെ വേണമെന്ന് എനിക്കുണ്ടായിരുന്നു. എന്നെ ഞാനാക്കിയ എന്റെ ജീവിതവും ചിന്തകളും അനുഭവങ്ങളുമെല്ലാം അച്ഛന്റെയും അമ്മയുടെയും സമ്മാനമാണ്. ഭംഗിക്ക് വേണ്ടി കല്ല്യാണത്തിന് ആഭരണങ്ങൾ ഉപയോഗിക്കുന്നതിനോട് എതിർപ്പില്ല. എന്നാൽ ഭാരം കൊണ്ട് നടക്കാനാവാത്ത വിധം ആഭരണങ്ങൾ കുത്തിനിറക്കുന്നതിനോട് താൽപര്യമില്ല’- റിമ കൂട്ടിച്ചേർത്തുഞാൻ എന്റെ അമ്മയെ കുറ്റപ്പെടുത്താൻ പറഞ്ഞതല്ല. എനിക്ക് മാത്രമല്ല എന്റെ അമ്മയ്ക്കും പൊരിച്ച മീൻ കിട്ടിയിട്ടില്ല, ഈ രീതി മാറണം എന്നാണ് എനിക്ക് പറയാനുള്ളത്. പെണ്ണായതിന്റെ പേരിൽ അവകാശങ്ങൾ നിഷേധിക്കപ്പെടുന്ന സ്ഥിതിക്ക് മാറ്റം വരണം. സമത്വം വേണം, അത് വീട്ടിൽ നിന്നു തന്നെ തുടങ്ങണം’- റിമ വ്യക്തമാക്കുന്നു. പെൺകുട്ടികൾ എല്ലാം സഹിക്കണമെന്ന് പറഞ്ഞ് പഠിപ്പിക്കുന്ന സമൂഹം കാരണം ബുദ്ധിമുട്ടുന്നത് സ്ത്രീകൾ തന്നെയാണെന്ന് പറയുകയാണ് നടി. സ്ത്രീകൾക്ക് നേരെ നമ്മുടെ ചുറ്റിനുമുണ്ടാകുന്ന അതിക്രമങ്ങൾക്കെതിരെ എല്ലാവരും നിലകൊള്ളണമെന്നാണ് താരം പറയുന്നത്.
പെൺകുട്ടികളുടെ വീട്ടുകാരോടും സമൂഹത്തോടും എനിക്ക് പറയാനുണ്ട്. നിങ്ങളുടെ സ്വത്ത്, സമ്പത്ത്, കുടുംബമഹിമ, അഭിമാനം എന്നിവയൊക്കെ ചുമക്കാനുള്ളവരല്ല പെൺകുട്ടികൾ. പെൺകുട്ടി ജനിച്ച ദിവസം മുതൽ മരിക്കുന്നത് വരെ അവൾ എങ്ങനെ ജീവിക്കണം എന്നത് അവളിൽ അടിച്ചേൽപ്പിക്കാതെ അവരെ വെറുതെ വിട്ടാൽ മാത്രം മതി. പെമ്പിള്ളേർ അടിപൊളിയാണ്. അവർ എങ്ങനെയാണോ അങ്ങനെ തന്നെ അവർ അടിപൊളിയാണ്. അവരെ അവരുടെ വഴിക്ക് വിട്ടാൽ മതി. ബാക്കി അവർ തന്നെ നോക്കിക്കോളും’- റിമ പറയുന്നു.
30.82°C








