Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കരിയർ പടുത്തുയർത്താൻ ഭ്രൂണഹത്യ നടത്തുന്ന പ്രമേയവുമായി പുറത്തിറങ്ങിയ മലയാള ചലച്ചിത്രം സാറാസിനെതിരെ പ്രതിഷേധം കനക്കുന്നു. സിനിമയ്ക്കെതിരെ ക്രിസ്ത്യൻ പ്രോലൈഫ് സംഘടനകൾക്ക് പുറമേ ജാതിമതഭേദമന്യേ നിരവധി പ്രേക്ഷകരാണ് രംഗത്തെത്തി കൊണ്ടിരിക്കുന്നത്.
'പഞ്ചസാരയിൽ പൊതിഞ്ഞ വിഷം' എന്നാണ് നിരവധി പേർ സിനിമയ്ക്ക് നൽകിയ വിശേഷണം. സ്വന്തം കരിയറിന് വേണ്ടി കുഞ്ഞിനെ ഉദരത്തിൽ വച്ചു തന്നെ കൊല്ലുന്ന നായികയെ മഹത്വവത്ക്കരിക്കുന്നത് വഴി പെൺകുട്ടികളുടെ ഇടയിൽ വലിയ തെറ്റിദ്ധാരണ പടർത്താൻ സാറാസ് പോലുള്ള സിനിമകൾ കാരണമാകുമെന്നാണ് മിക്കവരും അഭിപ്രായപ്പെടുന്നത്. 'സാറാസ്' സിനിമ സമൂഹത്തിന് നല്കുന്ന തെറ്റായ സന്ദേശത്തിനെതിരെ പ്രതിഷേധവുമായി യുവതീയുവാക്കൾ തന്നെ രംഗത്തെത്തുണ്ടെന്നതും ശ്രദ്ധേയമാണ്.
'My body My choice' എന്ന ProChoice Movement ഏറ്റുപിടിക്കുന്നവർ കുഞ്ഞിന്റെ ചോയിസ് എന്തായിരിക്കും എന്നു ചിന്തിച്ചിട്ടുണ്ടോയെന്നും കുഞ്ഞിന്റെ കാര്യത്തിൽ അച്ഛനും അമ്മക്കും ഒരേ പോലെ അവകാശമുണ്ടെന്നും നിരവധി പേർ നവമാധ്യമങ്ങളിൽ കുറിച്ചു. കഴിഞ്ഞ വർഷം ഗർഭിണിയായ ആന പടക്കം വയറ്റിൽ ചെന്ൻ കൊല്ലപ്പെട്ടപ്പോൾ അതിനെ വലിയ രൂക്ഷമായ രീതിയിൽ അപലപിച്ച സംവിധായകൻ ജൂഡ് ആന്റണി ജോസഫ് എന്തുക്കൊണ്ട് മനുഷ്യ നരഹത്യയെ ഉയർത്തിക്കാട്ടുന്നുവെന്ന ചോദ്യവുമായി നിരവധി പേർ രംഗത്തെത്തുന്നുണ്ടെന്നതും ശ്രദ്ധേയമാണ്.
സ്ത്രീ സ്വാതന്ത്ര്യത്തിന്റെ പേരിൽ, ഉദരത്തിൽ രൂപം കൊണ്ട കുഞ്ഞിനെ ക്രൂരമായി കൊല്ലുവാൻ പ്രചോദനം നൽകുന്ന സിനിമകൾ നിരുത്സാഹപ്പെടുത്തണമെന്ന് കെസിബിസി പ്രൊലൈഫ് സംസ്ഥാന സമിതി സെക്രട്ടറി സാബു ജോസ് പറഞ്ഞു. ഉദരത്തിൽ വളരുന്ന കുഞ്ഞ് അമ്മയുടെ ശരീരത്തിന്റെ ഭാഗമല്ല, അത് മറ്റൊരു മനുഷ്യ വ്യക്തിയാണ്. കുഞ്ഞുങ്ങൾ ശല്യവും ഭാരവും എന്നൊക്കെയുള്ള വികലവും വികൃതവുമായ കാഴ്ചപ്പാടുകൾ, കുടുംബജീവിത സങ്കൽപ്പങ്ങൾക്ക് വിരുദ്ധമാണെന്നും സിനിമ തെറ്റായ സന്ദേശമാണ് പകരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മറ്റുള്ള രാജ്യങ്ങളുമായി താരതമ്യം ചെയ്തു നോക്കുമ്പോൾ ഭ്രൂണഹത്യകളുടെ എണ്ണം വളരെ കൂടുതലായ ഇന്ത്യയിൽ ഇനിയും ആ എണ്ണം കൂട്ടാൻ വേണ്ടി മാത്രമേ ഇത്തരം ഉള്ള സിനിമകൾ സഹായിക്കൂകയുള്ളുവെന്നും സാബു ജോസ് പറയുന്നു.
ഗർഭം ധരിക്കുന്നതും കഷ്ട്ടപ്പെട്ട് കുഞ്ഞുങ്ങളെ വളർത്തുന്നതും ദുരന്തമാണെന്ന് അവതരിപ്പിക്കുന്ന സാറാസ് എന്ന സിനിമ ജീവന്റെ സുവിശേഷത്തിനെതിരാണെന്ന് തലശ്ശേരി അതിരൂപത ഫാമിലി അപ്പോതോലേറ്റ് ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ ഇട്ടിയപ്പാറ പ്രതികരിച്ചു. ഗർഭഛിദ്രം സ്ത്രീകളുടെ അവകാശമാണെന്ന തരത്തിലുള്ള സിനിമകൾ ഭരണഘടന അനസൃതമായിട്ടുളള പ്രമേയമല്ലെന്ന് തൃശ്ശൂർ കുഴിക്കാട്ടുശ്ശേരി മറിയം ത്രേസ്യ ഹോസ്പിറ്റലിലെ ഗൈനക്കോളജിസ്റ്റ് ഡോ. ഫിന്റൊ പറഞ്ഞു. സിനിമ പങ്കുവെയ്ക്കുന്ന തെറ്റായ സന്ദേശത്തിനെതിരെ കേരള കത്തോലിക്ക യുവജന പ്രസ്ഥാനമായ കെസിവൈഎമ്മും രംഗത്തെത്തിയിട്ടുണ്ട്. ഗർഭഛിദ്രമെന്ന മാരക തിന്മയെ മഹത്വവത്ക്കരിക്കുന്ന സിനിമ പരത്തുന്ന തെറ്റായ ചിന്തകൾക്ക് എതിരെ കഴിഞ്ഞ ദിവസം ക്ലബ് ഹൌസ് / സൂം അടക്കമുള്ള നവീന മാധ്യമങ്ങളിലും ചർച്ചകൾ നടന്നിരിന്നു.
അബോർഷൻ എന്നുവച്ചാൽ പൂ പറിക്കുന്നപോലെ ഒരു മുടികൊഴിയുന്ന പോലെ വളരെ എളുപ്പമാണെന്നും, പ്രസവത്തേക്കാൾ അനായാസകരമാണെന്നും ഒക്കെ എഴുതിപ്പിടിപ്പിച്ചിരിക്കുന്നത് കാണുന്നുവെന്നും പ്രസവം പോലെ തന്നെയുള്ള പ്രക്രിയകളാണ് ഗർഭഛിദ്രമാർഗ്ഗങ്ങളിലും ഒരു പരിധിവരെ അവലംബിക്കുന്നതെന്നും പറയുന്നവരും കുറവല്ല. ആയതിനാൽ സിനിമയുടെ പ്രമേയം തെറ്റാണെന്നും നിരവധി പേർ പ്രതികരിച്ചു. സലൈൻ നിറച്ചും, ഡിആൻഡി ചെയ്തും ഒക്കെ പുറത്തെടുക്കുന്നതും ഏത് മികച്ച ആശുപത്രിയിലാണെങ്കിലും മരണകരമായ സാഹചര്യം ഉണ്ടാക്കുമെന്നും പ്രസവത്തിൽ മരിക്കുന്ന സ്ത്രീകളെക്കാൾ കൂടുതലുണ്ട് അബോർഷനിടെ മരിക്കുന്ന സ്ത്രീകളുടെ എണ്ണമെന്ന് കണക്കുകൾ പരിശോധിച്ചാൽ മനസിലാകുമെന്ന് പറയുന്നവരും കുറവല്ല.
30.82°C








