Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
സ്ത്രീധന സമ്പ്രദായത്തിനും ഗാർഹിക പീഡനങ്ങൾക്കുമെതിരായി മലയാള ചലച്ചിത്ര മേഖലയിലെ സാങ്കേതിക പ്രവർത്തകരുടെ കൂട്ടായ്മയായ ഫെഫ്ക തയ്യാറാകിയ ഹ്രസ്വചിത്രം ശ്രദ്ധ നേടുന്നു. മോഹൻലാൽ, മഞ്ജുവാര്യർ, ദുൽഖർ സൽമാൻ, ടൊവിനോ തോമസ് തുടങ്ങി നിരവധി താരങ്ങളുടെ സോഷ്യൽമീഡിയ പേജുകളിലൂടെയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ഇന്ത്യൻ ആഡ് ഫിലിം മെയ്ക്കേഴ്‌സും നിർമ്മാണത്തിൽ ഭാഗമായിട്ടുണ്ട്.സ്ത്രീധനം വാങ്ങുന്നതും നൽകുന്നതും മൂലം പൊതു സമൂഹത്തിൽ സംഭവിക്കുന്ന പ്രശ്നങ്ങൾക്ക് നൽകാൻ കഴിയുന്ന മികച്ച സന്ദേശമാണ് ഈ വീഡിയോ.സർക്കാരിന്റെ വനിത ശിശുക്ഷേമ വകുപ്പുമായി സഹകരിച്ചാണ് ഫെഫ്ക ഈ വീഡിയോ പുറത്തിറക്കിയിരിക്കുന്നത്.ശ്രീകാന്ത് മുരളി, എസ്തർ തുടങ്ങിയവരാണ് വീഡിയോയിൽ അഭിനയിച്ചിട്ടുള്ളത്. ഒടുവിൽ നടി മഞ്ജു വാര്യർ നൽകുന്ന സന്ദേശവും വീഡിയോയിലുണ്ട്. ഇത് പഴയകേരളമല്ല, സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങളും സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും ശിക്ഷാർഹമാണ്. ഓരോ പെൺകുട്ടിയും ഓർക്കുക, നിങ്ങൾ ഒറ്റയ്ക്കല്ല, ഒരു സമൂഹം ഒപ്പമുണ്ട് എന്നാണ് മഞ്ജുവിന്റെ വാക്കുകൾ.
23.85°C








