Forecast Weather using OpenWeatherMap with PHP

Kerala

  • Monday 5:14 am
  • 10th August, 2026
  • Broken Clouds
22.54°C22.54°C
  • Humidity: 97 %
  • Wind: 0.69 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ബോളിവുഡ് താരം ദിലീപ് കുമാർ (98) അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ന്യുമോണിയ ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. ശ്വാസതടസം അനുഭവപ്പെട്ടതിനേത്തുടർന്ന് കഴിഞ്ഞ ബുധനാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചത്. ബോളിവുഡിലെ എക്കാലത്തെയും സ്വപ്ന നായകനും വിഷാദനായകനുമാണ് ദിലീപ് കുമാർ. യൂസഫ് ഖാൻ എന്നാണ് അദ്ദേഹത്തിൻറെ യഥാർഥ പേര്. 1922 ഡിസംബർ 11ൽ പാകിസ്താനിലെ പെഷാവറിൽ ജനിച്ച അദ്ദേഹത്തിൻറെ അഭിനയ ജീവിതം തുടങ്ങുന്നത് 1944ലാണ്.ദേവദാസ്, നയാ ദോർ, മുഗൾ ഇ അസം, ഗംഗാ ജമുന, ക്രാന്തി, രാം ഔർ ശ്യാം തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ ദിലീപ് അഭിനയിച്ചു. ബോംബെ ടാക്കീസ് ഉടമകളായിരുന്ന ദേവിക റാണിയും ഭർത്താവ് ഹിമാൻഷു റായിയുമാണ് ദിലീപ് കുമാറിനെ വെള്ളിത്തിരയിലേക്ക് കൊണ്ടുവരുന്നത്. 1994ൽ ദേവിക റാണി നിർമിച്ച ജ്വാർ ഭട്ട (1944) ആണ് ദിലീപ് കുമാറിൻറെ ആദ്യ ചിത്രം. 1998ൽ ഖില എന്ന സിനിമയിലാണ് അവസാനം അഭിനയിച്ചത്. 6 പതിറ്റാണ്ടുകളായി സിനിമയിലുണ്ടായിരുന്ന അദ്ദേഹം 65 സിനിമകളിലാണ് അഭിനയിച്ചിട്ടുള്ളത്. പത്മവിഭൂഷണും ദാദാ സാഹേബ് ഫാൽക്കെ പുരസ്‌കാരവും നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്

Readers Comment

Add a Comment