Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:31 am
  • 24th September, 2026
  • Overcast Clouds
24.29°C24.29°C
  • Humidity: 90 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഇന്ദ്രൻസിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ അശോക് ആർ കലിത കഥയെഴുതി സംവിധാനം ചെയ്ത ‘വേലുക്കാക്ക’ എന്ന ചിത്രം ഡയറക്റ്റ് ഒടിടി റിലീസ് ആയി പ്രേക്ഷകരിലേക്ക്. നീസ്ട്രീം, സൈന പ്ലേ, ഫസ്റ്റ് ഷോ, ബുക്ക് മൈ ഷോ എന്നീ പ്ലാറ്റ്‌ഫോമുകളിലൂടെ ഈ മാസം ആറിനാണ് റിലീസ്.

പാഷാണം ഷാജി, ഷെബിൻ ബേബി, മധു ബാബു, നസീർ സംക്രാന്തി, ഉമ കെ പി, വിസ്മയ, ആതിര, ബിന്ദു കൃഷ്ണ, ആരവ് ബിജു, സന്തോഷ് വെഞ്ഞാറമൂട്, സത്യൻ, ആദ്യ രാജീവ്, ആരാം ജിജോ, അയാൻ ജീവൻ, രാജു ചേർത്തല തുടങ്ങിയവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.എ കെ ജെ ഫിലിംസിന്റെ ബാനറിൽ മെർലിൻ അലൻ കൊടുതട്ടിൽ, സിബി വർഗ്ഗീസ് പള്ളുരുത്തി കരി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഷാജി ജേക്കബ് ആണ്. സത്യൻ എം എയുടേതാണ് തിരക്കഥയും സംഭാഷണവും. മുരളി ദേവ്, ശ്രീനിവാസൻ മേമുറി എന്നിവരുടെ വരികൾക്ക് റിനിൽ ഗൗതം, യൂണിസ്‌ക്കോ എന്നിവർ സംഗീതം പകരുന്നു.

എഡിറ്റിംഗ് ഐജു എം എ. എക്‌സിക്യൂട്ടീവ് പ്രൊഡ്യുസർ ശാലിൻ കുര്യൻ, ഷിജോ പഴയംപള്ളി, പോൾ കെ സോമൻ കുരുവിള. പ്രൊഡക്ഷൻ കൺട്രോളർ ചെന്താമരാക്ഷൻ. പ്രൊഡക്ഷൻ ഡിസൈനർ പ്രകാശ് തിരുവല്ല. കലാസംവിധാനം സന്തോഷ് വെഞ്ഞാറമൂട്. മേക്കപ്പ് അഭിലാഷ് വലിയക്കുന്ന്. വസ്ത്രാലങ്കാരം ഉണ്ണി പാലക്കാട്. ചീഫ് അസോസിയേറ്റ് ഡയറക്ടർ ശ്രീകുമാർ വള്ളംകുളം. അസോസിയേറ്റ് ഡയറക്ടർ വിനയ് ബി ഗീവർഗ്ഗീസ്. ക്രീയേറ്റീവ് കോൺട്രീബ്യൂഷൻ ദിലീപ് കുട്ടിച്ചിറ. സ്റ്റിൽസ് രാംദാസ് മാത്തൂർ. പരസ്യകല സജീഷ് എം ഡിസൈൻ. വാർത്താ പ്രചരണം എ എസ് ദിനേശ്.

 

Readers Comment

Add a Comment