Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:35 am
  • 24th September, 2026
  • Overcast Clouds
24.13°C24.13°C
  • Humidity: 98 %
  • Wind: 1.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

രാജ്യത്ത് സിനിമാട്ടോഗ്രാഫ് നിയമം ഭേദഗതി ചെയ്യാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ തമിഴ് ചലച്ചിത്ര താരം സൂര്യ രംഗത്ത് വന്നു. സിനിമാട്ടോഗ്രാഫ് നിയമം ഭേദഗതി ചെയ്യാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ പ്രമുഖ ചലച്ചിത്ര പ്രവർത്തകർ രംഗത്ത് വന്നിരുന്നു. നിയമഭേഗതിക്കെതിരെ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താൻ സൂര്യ ട്വിറ്ററിൽ എഴുതിയ കുറിപ്പിൽ ആവശ്യപ്പെട്ടു.

‘നിയമമെന്നത് അഭിപ്രായ സ്വാതന്ത്ര്യത്തെ സംരക്ഷിക്കുന്നതിനാണ്. അത് ശബ്ദത്തെ ഞെരിച്ചമർത്താനുള്ളതല്ല,’ സൂര്യ ട്വീറ്റ് ചെയ്തു. ട്വീറ്റിനൊപ്പം ഭേദഗതിയുടെ കരടിന്റെ പകർപ്പും സൂര്യ പങ്കുവച്ചിട്ടുണ്ട്. ഇന്നാണ് വിയോജിപ്പുകൾ രേഖപ്പെടുത്താനുള്ള അവസാന ദിവസമെന്നും അതിൽ പോയി വിയോജിപ്പ് രേഖപ്പെടുത്തൂവെന്നും സൂര്യയുടെ ട്വീറ്റിൽ പറയുന്നു.

കേന്ദ്ര സർക്കാറിന്റെ ഈ തീരുമാനത്തിൽ നിന്ന് പിന്തിരിയണമെന്ന് ഫെഫ്ക ആവശ്യപ്പെട്ടു. രാജ്യത്തെ നിലവിലെ സിനിമ നിയമങ്ങൾ അടിമുടി മാറ്റി മറിച്ചുകൊണ്ടുള്ളതാണ് കേന്ദ്രസർക്കാരിന്റെ സിനിമാട്ടോഗ്രാഫ് ഭേദഗതി ബില്ല്. സെൻസറിങ് കഴിഞ്ഞ സിനിമ വീണ്ടും പരിശോധിക്കാൻ പുതിയ കരട് ബില്ല് കേന്ദ്രസർക്കാരിന് അധികാരം നൽകുന്നുണ്ട്

Readers Comment

Add a Comment