Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 6:12 pm
  • 10th May, 2026
  • Overcast Clouds
30.82°C30.82°C
  • Humidity: 92 %
  • Wind: 1.63 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പ്രശസ്ത ബോളിവുഡ് താരം ആമിർ ഖാനും ഭാര്യ കിരൺ റാവുവും വിവാഹ മോചിതരായി. 15 വർഷമായുള്ള വൈവാഹിക ബന്ധം പിരിയുകയാണെന്ന് ഇരുവരും പ്രസ്താവനയിൽ അറിയിച്ചു. മകൻ ആസാദ് റാവു ഖാന്റെ കാര്യത്തിലും ഇരുവരും തീരമാനം എടുത്തിട്ടുണ്ട്. എന്താണ് വിവാഹ മോചനത്തിന് കാരണം, ഇനി ഭാവി പരിപാടികൾ, മകന്റെ കാര്യത്തിലുള്ള തീരുമാനം എന്നിവയും ഇരുവരും പ്രസ്താവനയിൽ വിശദീകരിച്ചു. ബോളിവുഡിലെ ഏറെ ആരാധകരുള്ള ദമ്പതികളാണ് ആമിർ ഖാനും കിരൺ റാവുവും. വിവാഹ മോചനം സംബന്ധിച്ച് ഇരുവരും നൽകിയ വിശദീകരണം ഇങ്ങനെ...

15 വർഷമായി ഞങ്ങൾ ഒരുമിച്ച് ജീവിക്കുന്നു. വളരെ സന്തോഷത്തോടെയും ആനന്ദത്തോടെയുമായിരുന്നു ജീവിതം. പരസ്പര വിശ്വാസവും സ്‌നേഹവും ആദരവും നിറഞ്ഞതായിരുന്നു ഞങ്ങളുടെ ബന്ധം. എന്നാൽ ജീവിതത്തിൽ പുതിയ തീരുമാനം എടുത്തിരിക്കുകയാണിപ്പോൾ. ഇനി ഭാര്യയും ഭർത്താവുമായിരിക്കില്ല- പ്രസ്താവനയിൽ പറയുന്നു.കുറച്ച് കാലം മുമ്പ് തന്നെ വിവാഹ ബന്ധം വേർപിരിയാൻ ആലോചിച്ചിരുന്നു. ഇപ്പോൾ ആ തീരുമാനം ഔദ്യോഗികമായിരിക്കുന്നു. എന്നാൽ മകൻ ആസാദിന്റെ കാര്യത്തിൽ ഞങ്ങൾ ഇരുവർക്കും തുല്യ പങ്കാളിത്തവും ഉത്തരവാദിത്തവുമാണുണ്ടാകുക. ഞങ്ങളിരുവർക്കുമൊപ്പം അവൻ ജീവിക്കുമെന്നും ആമിർ-കിരൺ  പറഞ്ഞു.സിനിമാ രംഗത്ത് ഞങ്ങൾ ഇരുവരും ഒരുമിച്ച് പ്രവർത്തിക്കും. പാനി ഫൗണ്ടേഷനിലും പ്രവർത്തനം അങ്ങനെ തന്നെയാകും. ജോലി ആവശ്യർഥവും മറ്റുമുള്ള എല്ലാ പരിപാടികളും പദ്ധതികളും ഇതുവരെ നടന്ന പോലെ തന്നെ തുടരുമെന്നും  വൈവാഹിക ബന്ധം മാത്രമാണ് ഒഴിയുന്നത് എന്നാണ് ആമിറും കിരണും വ്യക്തമാക്കുന്നത്.ഇതുവരെ ആരാധകരും മറ്റും നൽകിയ പിന്തുണ തുടർന്നുമുണ്ടാകണമെന്ന് ആമിർ ഖാനും കിരൺ റാവുവും അഭ്യർഥിച്ചു. ഈ വിവാഹ മോചനം ഒരു അന്ത്യമായി കാണരുത്. ഇത് പുതിയ ജീവിതത്തിന്റെ തുടക്കമാണെന്നും ഇരുവരും പറഞ്ഞു .
സൂപ്പർ ഹിറ്റ് ചിത്രം ലഗാന്റെ സെറ്റിൽ വച്ചാണ് ആമിർ ഖാനും കിരൺ റാവുവും തമ്മിൽ അടുക്കുന്നത്. സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു കിരൺ റാവു. കുറച്ച് കാലം ഒരുമിച്ച് ജീവിച്ച ഇവർ പിന്നീട് വിവാഹം കഴിക്കാൻ തീരുമാനിക്കുകയായിരുന്നു. 2005 ഡിസംബർ 28നായിരുന്നു വിവാഹം.2011ലാണ് മകൻ ആസാദ് റാവു ഖാൻ ജനിച്ചത്. നേരത്തെ ആമിർ ഖാൻ മറ്റൊരു വിവാഹം കഴിച്ചിരുന്നു. റീന ദത്തയായിരുന്നു ആദ്യ ഭാര്യ. 16 വർഷത്തിന് ശേഷം 2002ൽ ഈ ബന്ധം വേർപ്പെടുത്തി. ഇറ, ജുനൈദ് എന്നിവർ ആദ്യ ഭാര്യയിലുള്ള മക്കളാണ്. ആമിർ ഖാന്റെ ഇന്നത്തെ പ്രഖ്യാപനം ആരാധകരിൽ വലിയ ആശ്ചര്യമുണ്ടാക്കിയിട്ടുണ്ട്.ആമിർ ഖാന്റെ ആദ്യ ഭാര്യയിലുള്ള മകൻ ജുനൈദ് ഖാൻ അടുത്തിടെയാണ് സിനിമാ വ്യവസായത്തിലേക്ക് കടന്നത്. മഹാരാജ എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം. 1862ലെ മഹാരാജ ലിബൈൽ കേസ് അടിസ്ഥാനമാക്കിയാണ് ഈ ചിത്രം നിർമിക്കുന്നത്. മതപുരോഹിതൻ ഭക്തരായ സ്ത്രീകളെ ദുരുപയോഗം ചെയ്ത സംഭവവുമായി ബന്ധപ്പെട്ട കേസായിരുന്നു അത്.അതേസമയം ലാൽ സിങ് ചദ്ദ എന്ന പുതിയ സിനിമയ്ക്ക് വേണ്ടിയുള്ള ഒരുക്കത്തിലാണ് ആമിർ ഖാൻ. കരീന കപൂർ, നാഗ ചൈതന്യ തുടങ്ങിയവരും ഈ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. കോമഡി ചിത്രമാണ്. മൂന്ന് കമ്പനികൾ സംയുക്തമായിട്ടാണ് സിനിമ നിർമിക്കുന്നത്. അമേരിക്കൻ സിനിമയായ ഫോറസ്റ്റ് ഗുമ്പിന്റെ റീമേക്കാണിത്.

 

 

Readers Comment

Add a Comment