Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 9:37 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കോവിഡിനു പിന്നാലെ ന്യുമോണിയയും ബാധിച്ചതോടെ നടി ശരണ്യ അതീവ ​ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ടുകൾ. ശരണ്യയെ വീണ്ടും വെന്റിലേറ്റർ ഐ സി യു വിലേക്ക് മാറ്റി. ശ്വാസം എടുക്കാൻ ആവാത്ത സാഹചര്യത്തിൽ ട്രക്കിയോസ്റ്റമി ചെയ്തു തൊണ്ട തുളച്ചാണ് ഇപ്പോൾ ശ്വാസം നൽകി വരുന്നത്. 

കഴിഞ്ഞ മാസം 23-ാം തീയതി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ കൊവിഡ് ബാധിതയായ ശരണ്യയെ പ്രവേശിപ്പിച്ചു. അസുഖം വളരെ ഗുരുതരമായ സാഹചര്യത്തിലേക്കു പോയി. വെന്റിലേറ്റർ ഐസിയുവിലേക്ക് മാറ്റി. അവിടെ ശരണ്യ ഒരുപാട് ദിവസം കിടന്നു. ഈ മാസം 10 നാണ് കൊവിഡ് നെഗറ്റീവായത്. ശേഷം റൂമിലേക്കു കൊണ്ടു വന്നെങ്കിലും. അന്നു രാത്രി പനി കൂടി. വീണ്ടും വെന്റിലേറ്റർ ഐസിയുവിലേക്കു മാറ്റുകയായിരുന്നു.

ഗുരുതരമായ പ്രതിസന്ധിയിലൂടെയാണ് കടന്നുപോയത്. ഇതിന്റെയിടയിൽ വായിലൂടെ ശ്വാസം കൊടുക്കുന്നതിൽ ബുദ്ധിമുട്ടുകളുണ്ടായി. കഫം തുപ്പാൻ കഴിയാത്ത അവസ്ഥ. അങ്ങനെ ട്രെക്യോസ്റ്റമി ചെയ്തു. ഇപ്പോൾ തൊണ്ടയിൽ കൂടിയാണ് ഓക്സിജൻ നൽകുന്നത്. ഇതിന്റെയിടയിൽ ന്യുമോണിയയും വന്നു. അതു വളരെ സീരിയസായി. ഒരു രീതിയിലും കഫം പുറത്തേക്ക് എടുക്കാൻ കഴിയാതെയായി. ഒന്നിനുപിറകെ ഒന്നായി, ശരണ്യ ഗുരുതരമായ അവസ്ഥയിലൂടെ കടന്നു പോകുകയായിരുന്നുവെന്നും സീമ പറയുന്നു.

കൈയിൽ നിൽക്കാത്ത ചികിത്സാ ചെലവുകളാണ് വന്നിരിക്കുന്നത്. ന്യുമോണിയ വന്നു, കൊവിഡ് വന്നു, ട്രെക്യോസ്റ്റമി ചെയ്തു, വെന്റിലേറ്റർ ഐസിയുവിൽ കഴിഞ്ഞു, ഇപ്പോൾ ബെ‍‍‍ഡ് സോർ വന്നു തുടങ്ങി. ഇത് വന്ന് കഴിഞ്ഞാൽ ഉറപ്പായും ഇൻഫക്ഷൻ വരും. രക്തത്തിൽ ഇൻഫക്ഷൻ ഉണ്ടായിരുന്നു. എന്താണ് പറയേണ്ടതെന്നറിയില്ല. വീട്ടിലേക്ക് കൊണ്ടുവന്നാലും ഓക്സിജൻ സപ്പോർട്ട് എപ്പോഴും വേണമെന്നാണ് ഡോക്ടർ പറയുന്നത്. ഇതിനിടെ ഇന്നലെ കീമോ തുടങ്ങി. ഇപ്പോൾ ഐസിയുവിലാണ് ശരണ്യ. എല്ലാവരും പ്രാർത്ഥിക്കുക പിന്തുണക്കുക എന്നും സീമ ജി നായർ പറയുന്നു.

Readers Comment

Add a Comment