Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 11:18 pm
  • 24th June, 2026
  • Overcast Clouds
24.47°C24.47°C
  • Humidity: 91 %
  • Wind: 0.44 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

നടി കങ്കണ റണൗട്ട് കേന്ദ്രകഥാപാത്രമാകുന്ന ഏറ്റവും പുതിയ സിനിമ എമർജൻസിയുടെ പ്രീ പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചു. മുൻപ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയായാണ് ചിത്രത്തിൽ കങ്കണ അഭിനയിക്കാൻ പോകുന്നത്. ഇന്ദിരാഗാന്ധിയായി വേഷമിടാനുള്ള തയ്യാറെടുപ്പുകൾ കങ്കണയും ടീമും ആരംഭിച്ച് കഴിഞ്ഞു.

ഇതിനായി ബോഡി സ്‌കാനിങും മറ്റും നടത്തുന്നതിന്റെ ചിത്രങ്ങൾ കങ്കണ സോഷ്യൽമീഡിയ വഴി പങ്കുവെച്ചു. പൊളിറ്റിക്കൽ ഡ്രാമയായ എമർജൻസി ഒരിക്കലും ഒരു ബയോപിക്കായിരിക്കില്ലെന്നും ഇന്ദിരാഗാന്ധിയുടെ ഭരണകാലത്തെ ചില സംഭവങ്ങളായിരിക്കും സിനിമയുടെ പ്രേമയമെന്നും നേരത്തെ തന്നെ അണിയറപ്രവർത്തകർ അറിയിച്ചിരുന്നു.അടിയന്തിരാവസ്ഥ, ഓപ്പറേഷൻ ബ്ലൂ സ്റ്റാർ തുടങ്ങിയ ഇന്ത്യൻ ചരിത്രത്തിലെ നിർണായക സംഭവങ്ങളെല്ലാം ചിത്രത്തിൽ ഉൾപ്പെടും. സായ് കബീറാണ് ചിത്രത്തിന്റെ സംവിധായകൻ. നിരവധി അഭിനേതാക്കൾ ചിത്രത്തിന്റെ ഭാഗമാകും. ഒരു പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് സിനിമയുടെ കഥ ഒരുങ്ങുന്നതെന്നും കങ്കണ നേരത്തെ ചിത്രത്തെ കുറിച്ച് പ്രഖ്യാപിച്ച് കൊണ്ട് അറിയിച്ചിരുന്നു.

ഇന്ദിര ഗാന്ധിക്ക് പുറമെ സഞ്ജയ് ഗാന്ധി, രാജീവ് ഗാന്ധി, മൊറാജി ദേശായി, ലാൽ ബഹദൂർ ശാസ്ത്രി എന്നിവരായി നിരവധി പ്രമുഖതാരങ്ങൾ അഭിനയിക്കും. എന്നാൽ അഭിനേതാക്കളുടെ പേരുകൾ പുറത്തുവിട്ടിട്ടില്ല. കങ്കണയാണ് ഈ സിനിമ നിർമിക്കുന്നത്.

മുൻ തമിഴ്നാട് മുഖ്യമന്ത്രിയും നടിയുമായിരുന്ന ജയലളിതയുടെ ജീവിതം പറഞ്ഞ തലൈവി എന്ന സിനിമയിൽ കങ്കണയാണ് ടൈറ്റിൽ റോളിലെത്തിയിരിക്കുന്നത്. എ.എൽ വിജയ് സംവിധാനം ചെയ്ത സിനിമ ഉടൻ തിയേറ്ററുകളിലെത്തും.

Readers Comment

Add a Comment