Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:17 pm
  • 10th May, 2026
  • Overcast Clouds
29.82°C29.82°C
  • Humidity: 94 %
  • Wind: 1.44 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

എൻഡോസൾഫാൻ ദുരിതബാധിതർക്കൊപ്പം കൈകോർത്ത് കുഞ്ചാക്കോ ബോബനും. എൻഡോസൾഫാൻ ദുരിതബാധിതരുടെ കുടുംബത്തിന് നാളുകളായി മുടങ്ങാതെ സഹായമെത്തിക്കുന്നയാളാണ് ചാക്കോച്ചൻ. തന്റെ ഫേസ്ബുക് പേജിലൂടെയാണ് കുഞ്ചാക്കോ ബോബൻ ഈ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.കശുവണ്ടിത്തോട്ടങ്ങളിൽ തെളിക്കുന്ന മാരകമായ കീടനാശിനിയാണ് എൻഡോസൾഫാൻ. തളിക്കുന്നതൊക്കെയും വിഷമായിരുന്നുവെന്ന് മനസ്സിലാക്കാൻ കാസർക്കോഡിന്റെ ഗ്രാമപ്രദേശങ്ങളിലുള്ള മനുഷ്യർക്ക് അന്ന് അറിയില്ലായിരുന്നു. പിന്നീട് ജനിക്കുന്ന ഓരോ കുഞ്ഞുങ്ങളും വൈകല്യങ്ങളോട് മല്ലടിച്ചു തുടങ്ങിയപ്പോഴാണ് എൻഡോസൾഫാൻ എന്ന വിഷത്തേക്കുറിച്ച് അവരറിയുന്നത്. മലയാളിയുടെ ഹൃദയത്തിലേക്ക് വേദനകളെ ചേർത്തു വച്ച ഒരുപാട് ചിത്രങ്ങളിലൂടെയാണ് എൻഡോസൾഫാന്റെ ദുരിതം ലോകശ്രദ്ധയിലേക്കെത്തുന്നത്.

കാസർഗോഡ് ജില്ലയിലെ 20ൽ പരം ഗ്രാമ പഞ്ചായത്തുകളിൽ എൻഡോസൾഫാൻ എന്ന കീടനാശിനി വിതച്ച വിപത്തിന്റെ ജീവിക്കുന്ന സാക്ഷ്യപത്രങ്ങൾ ഇന്നുമുണ്ട്. പിറന്നു വീഴുന്ന കുഞ്ഞുങ്ങൾ പോലും ജീവിതമെന്ന സ്വപ്നം നരകതുല്യമായി ജീവിക്കുന്ന കാഴ്ച വാർത്തകളിലൂടെ എങ്ങും എത്തിക്കഴിഞ്ഞു. 12,000 ഏക്കറിൽ പരന്നു കിടക്കുന്ന കശുവണ്ടിത്തോട്ടങ്ങളിൽ തളിച്ച വിനാശകാരിയായ കീടനാശിനി ആ നാട്ടിലെ ജനത്തിന്റെ ജീവിതങ്ങൾക്ക് മേൽ കരിനിഴൽ പടർത്തുകയായിരുന്നു.കുഞ്ചാക്കോ ബോബൻ വേഷമിട്ട, ഡോ: ബിജു സംവിധാനം ചെയ്ത, ‘വലിയചിറകുള്ള പക്ഷികൾ’ എൻഡോസൾഫാൻ ദുരിത ബാധിതരുടെ ജീവിതം വരച്ചുകാട്ടിയ സിനിമയാണ്‌. ഈ സിനിമയുടെ ഭാഗമായപ്പോഴാണ് ശീലാവതി എന്ന യുവതിയെയും വർഷങ്ങളായി ആ മകളെ പരിപാലിച്ചു പോരുന്ന അമ്മ ദേവകിയേയും അദ്ദേഹം പരിചയപ്പെട്ടത്. കാഠിന്യമേറിയ ജനിതകവൈകല്യത്തോടെയായിരുന്നു ശീലാവതിയുടെ ജനനം. ശേഷം ആ അമ്മയ്ക്ക് ഒരു സഹായമെന്നോണം എല്ലാ മാസവും ഒരു തുക പെൻഷൻ ആയി നൽകുകയായിരുന്നു കുഞ്ചാക്കോ ബോബൻ. എൻഡോസൾഫാൻ ബാധിതരുടെ ദുരിതങ്ങൾ അവസാനിക്കുന്നേയില്ല. അവശ്യമായ ചികിത്സയോ സഹായമോ ഇപ്പോഴും അവർക്ക് അന്യമായിത്തന്നെ തുടരുകയാണ്.

 

Readers Comment

Add a Comment