Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 12:13 pm
  • 9th August, 2026
  • Light Rain
28.31°C28.31°C
  • Humidity: 74 %
  • Wind: 3.47 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഐഷ സുൽത്താനയെ ലക്ഷദ്വീപ് പൊലീസ് വീണ്ടും ചോദ്യം ചെയ്യുന്നു. ചോദ്യം ചെയ്യലിനായി അവർ കവരത്തി പൊലീസ് സ്റ്റേഷനിൽ ഹാജരായി. കവരത്തി പൊലീസ് രജിസ്റ്റർ ചെയ്ത രാജ്യദ്രോഹ കേസിലാണ് രണ്ടാമതും ഐഷ സുൽത്താനയെ ചോദ്യം ചെയ്യുന്നത്.ലക്ഷദ്വീപിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് ചോദ്യം ചെയ്യൽ തുടരുന്നത്. ഞായറാഴ്ച ചോദ്യം ചെയ്‌ത്‌ വിട്ടയച്ചപ്പോൾ ദ്വീപ് വിട്ടുപോകരുതെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു. കേസിൽ ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.അറസ്റ്റ്‌ ചെയ്താൽ ഒരാഴ്ചയ്ത്തേക്ക് ജാമ്യം അനുവദിക്കണമെന്ന് മുൻകൂർ ജാമ്യാപേക്ഷയിലെ ഇടക്കാല ഉത്തരവിൽ ഹൈക്കോടതി നിർദേശിച്ചിരുന്നു. അതേസമയം ഐഷ സുൽത്താനയ്‌ക്കെതിരെ ക്വാറൻറൈൻ നിയമങ്ങൾ ലംഘിച്ചുവെന്ന പുതിയ ആരോപണവുമായി ദ്വീപ് ഭരണകൂടം രംഗത്തെത്തി.ഞായറാഴ്ച പൊലീസ് ചോദ്യം ചെയ്യലിനുശേഷം പൊതുപരിപാടികളിൽ പങ്കെടുത്തുവെന്നാണ് ആരോപണം. തിങ്കളാഴ്ച ദ്വീപിലെ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെൻറ്‌ കേന്ദ്രം സന്ദർശിച്ചതും കൊവിഡ് പ്രോട്ടോക്കോൾ ലംഘനമാണെന്നാണ് ദ്വീപ് ഭരണകൂടം ചൂണ്ടികാണിക്കുന്നത്. ക്വാറൻറൈൻ ലംഘിക്കുന്നത് ആവർത്തിച്ചാൽ കർശനനടപടിയുണ്ടാകുമെന്നും ലക്ഷദ്വീപ് കലക്ടർ അസ്ക്കർ അലി ഐഷ സുൽത്താനയെ അറിയിച്ചിട്ടുണ്ട്.

Readers Comment

Add a Comment