Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ജീവിതത്തില്‍ ഇതുവരെയുള്ള കാലഘട്ടത്തില്‍ തന്നെ ശാരീരികമായും മാനസീകമായും പീഡിപ്പിച്ചവരുടെ പേരുകള്‍ പുറത്തുവിട്ട് നടിയും സൈക്കോളജിസ്റ്റും ഗായികയുമായ രേവതി സമ്പത്ത്. രേവതി പുറത്തുവിട്ട ലിസ്റ്റില്‍ മലയാളത്തിലെ മുതിര്‍ന്ന നടന്‍ സിദ്ദിഖ് മുതല്‍ പൂന്തുറ എസ്.ഐയും വരെ ഉള്‍പ്പെടുന്നു. ഇതിന് മുമ്പും താന്‍ നേരിട്ടിട്ടുള്ള ശാരീരിക, മാനസീക പീഡനങ്ങളെ കുറിച്ച് തുറന്ന് പറയാന്‍ രേവതി ധൈര്യം കാണിച്ചിരുന്നു.എന്നാൽ ഇങ്ങനെ ഒരു ലിസ്റ്റ് പുറത്തുവിടുന്നതിലൂടെ നടിക്ക് ഗൂഢ ലക്ഷ്യമുണ്ടെന്നും നിരവധി പേർ പറയുന്നു. നടിയെ പിന്തുണച്ചും വിമർശിച്ചും പോസ്റ്റിന് താഴെ നിരവധി പേർ കമന്റുകളുമായി രംഗത്തെത്തിയിട്ടുണ്ട്. സിനിമയിലെ വനിതാ സംഘടനയായ ഡബ്യുസിസിയുടെ പ്രതികരണമെന്താണെന്ന് ചോദിച്ച് പരിഹസിക്കുന്നവരുമുണ്ട്. നിയമ പരമായി വിഷയത്തെ നേരിടാൻ നിർദേശിച്ചയാളോട് മറ്റൊരു പ്രമുഖ നടി ഇരയായ കേസിൽ ഇപ്പോഴും നിയമ നടപടികൾ തുടർന്നുകൊണ്ടിരിക്കുകയാണെന്നും നിയമപരമായ രക്ഷ ലഭിക്കാൻ സമയമെടുക്കുമെന്നും രേവതി പറഞ്ഞുനിർത്തുന്നു.ഇതിന് മുൻപും നടൻ സിദ്ദിഖിനെതിരെ സമാന ആരോപണം ഉയർന്നിരുന്നു. രേവതി സമ്പത്തിന്‍റെ ഫേസ്‌ബുക്ക് പോസ്റ്റ്'എന്‍റെ ജീവിതത്തില്‍ എന്നെ ഇതുവരെ സെക്ഷ്വലി, മെന്‍റലി, വെര്‍ബലി, ഇമോഷണലി പീഡിപ്പിച്ച പ്രൊഫഷണല്‍/പേര്‍സണല്‍/സ്‌ട്രെയിഞ്ച്/സൈബര്‍ ഇടങ്ങളിലുള്ള അബ്യൂസേഴ്‌സിന്‍റെ അഥവാ ക്രിമിനലുകളുടെ പേരുകള്‍ ഞാന്‍ ഇവിടെ മെന്‍ഷന്‍ ചെയ്യുന്നു.1.രാജേഷ് ടച്ച്‌റിവര്‍ (സംവിധായകന്‍)2.സിദ്ദിഖ് (നടന്‍)3.ആഷിഖ് മാഹി (ഫോട്ടോഗ്രാഫര്‍)4.ഷിജു എ.ആര്‍ (നടന്‍)5.അഭില്‍ ദേവ് (കേരള ഫാഷന്‍ ലീഗ്, ഫൗണ്ടര്‍)6.അജയ് പ്രഭാകര്‍ (ഡോക്ടര്‍)7.എം.എസ്.പാദുഷ് (അബ്യൂസര്‍)8.സൗരഭ് കൃഷ്ണന്‍ (സൈബര്‍ ബുള്ളി)9.നന്തു അശോകന്‍ (അബ്യൂസര്‍, ഡിവൈഎഫ്ഐ നെടുംങ്കാട് വാര്‍ഡ് മെമ്പര്‍)10.മാക്ക്‌സ് വെല്‍ ജോസ് (ഷോര്‍ട്ട് ഫിലിം ഡയറക്ടര്‍)11.ഷനൂബ് കരുവാത്ത് ആന്‍റ് ചാക്കോസ് കേക്‌സ് (ആഡ് ഡയറക്ടര്‍)12. രാകേന്ത് പൈ, കാസ്റ്റ് മീ പെര്‍ഫെക്‌ട് (കാസ്റ്റിംഗ് ഡയറക്ടര്‍)13.സരുണ്‍ ലിയോ (ഇഎസ്എഎപ് ബാങ്ക് ഏജന്റ്, വലിയതുറ)14.സബ് ഇന്‍സ്‌പെക്ടര്‍ ബിനു (പൂന്തുറ പൊലീസ് സ്റ്റേഷന്‍, തിരുവനന്തപുരം )ഇനിയും ഇനിയും പറഞ്ഞ് കൊണ്ടേ ഇരിക്കും...' ഇതായിരുന്നു രേവതിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്.
30.82°C








