Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
രാമായണം അടിസ്ഥാനമാക്കിയുള്ള ചിത്രത്തിൽ സീതയായി കരീന കപൂറിനെയാക്കാനുള്ള തീരുമാനത്തിനെതിരെ സംഘപരിവാർ പ്രവർത്തകർ രംഗത്ത്. സീതയായി അഭിനയിക്കാൻ കരീന കപൂർ വലിയ തുക ആവശ്യപ്പെട്ടെന്നും ഹിന്ദു വിശ്വാസിയായ നടിയെക്കൊണ്ട് ഈ വേഷം ചെയ്യിപ്പിക്കണമെന്നുമാണ് സംഘപരിവാർ അനുകൂലികൾ ട്വിറ്ററിൽ ആവശ്യപ്പെടുന്നത്. ബോയ്‌ക്കോട്ട് കരീന കപൂർ ഖാൻ എന്ന ഹാഷ് ടാഗും ഇതിനകം ട്വിറ്ററിൽ ട്രെൻഡിംഗായിട്ടുണ്ട്. അലൗകിക് ദേശായി സംവിധാനം ചെയ്യുന്ന ‘സീത ദി ഇൻകാർനേഷനി’ എന്ന ചിത്രത്തിന്റെ ഭാഗമായാണ് വിദ്വേഷ പ്രചരണം കനക്കുന്നത്.
സംഘപരിവാർ അനുകൂലിയായ നടി കങ്കണ റണാവതിനെ നായികയാക്കണമെന്ന ആവശ്യവും ഇവർ ഉന്നയിക്കുന്നുണ്ട്.നിരവധി സംഘപരിവാർ അനുകൂലികളാണ് കരീനയെ സിനിമയിൽ നിന്ന് മാറ്റണമെന്ന് ട്വിറ്ററിൽ ആവശ്യപ്പെടുന്നത്. കഴിഞ്ഞ ഫെബ്രുവരി അവസാന വാരമാണ് സീത ദി ഇൻകാർനേഷനി പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം സിനിമയുടെ അണിയറ പ്രവർത്തകർ കരീനയെ സമീപിച്ചതായി വാർത്തകൾ ഉണ്ടായിരുന്നു. നായികയാകാൻ 12 കോടി രൂപ പ്രതിഫലം കരീന കപൂർ ആവശ്യപ്പെട്ടത് വാർത്തയായതോടെയാണ് സംഘപരിവാർ സമൂഹ മാധ്യമങ്ങളിൽ കരീനക്കെതിരെ എത്തിയത്.രാവണനായി രൺവീർ എത്തുമെന്നാണ് റിപ്പോർട്ട്. കെ.വി. വിജയേന്ദ്ര പ്രസാദ് ആണ് കഥയും തിരക്കഥയും. എ. ഹ്യൂമൺ ബിയിങ് സ്റ്റുഡിയോ ആണ് നിർമാണം. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും. അതേസമയം, നിർമ്മാതാക്കളോ കരീനയോ ഇതുവരെ സിനിമയുടെ ഭാഗമാണെന്ന ഔദ്യോഗിക പ്രസ്താവനകളൊന്നും നടത്തിയിട്ടില്ല.
29.82°C








