Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 12:06 pm
  • 9th August, 2026
  • Light Rain
28.01°C28.01°C
  • Humidity: 74 %
  • Wind: 3.26 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

രാജ്യത്ത് 5ജി നടപ്പാക്കുന്നതിനെതിരെ ബോളിവുഡ് നടി ജൂഹി ചൗള നൽകിയ ഹർജി ഡൽഹി ഹൈക്കോടതി തള്ളിയതും നിയമപ്രക്രിയയെ ദുരുപയോഗം ചെയ്തതിന് 20 ലക്ഷം രൂപ പിഴയടയ്ക്കാൻ ഉത്തരവിട്ടതും വലിയ വാർത്തയായിരുന്നു.

ഹർജിയുമായി ബന്ധപ്പെട്ട എല്ലാ വിവാദങ്ങളിലും മറുപടി നൽകി രംഗത്തെത്തിയിരിക്കുകയാണിപ്പോൾ നടി. താൻ 5ജിക്ക് എതിരല്ലെന്നും മറിച്ച് അത് സുരക്ഷിതമാണെന്ന് പരസ്യമായി സാക്ഷ്യപ്പെടുത്തണമെന്നാണ് ആവശ്യപ്പെട്ടതെന്നും ജൂഹി ചൗള ഇൻസ്റ്റഗ്രാം വീഡിയോയിൽ വ്യക്തമാക്കി.5ജി മൂലം മനുഷ്യർക്കോ ജീവജാലങ്ങൾക്കോ അപകടഭീഷണിയില്ലെന്ന ഉറപ്പാണ് ആവശ്യപ്പെട്ടത്. കുട്ടികൾക്കോ ഗർഭിണികൾക്കോ ഗർഭസ്ഥ ശിശുക്കൾക്കോ പ്രായം ചെന്നവർക്കോ 5ജി മൂലം അപകടം പറ്റില്ലെന്ന് സാക്ഷ്യപ്പെടുത്തിയ പഠനം പൊതുജനങ്ങൾക്ക് മുന്നിൽ പുറത്തിറക്കണം.

ഇത് മാത്രമാണ് ആവശ്യപ്പെട്ടത്. അതുണ്ടെങ്കിൽ സമാധാനത്തോടെ ഉറങ്ങാൻ കഴിയും’ ജൂഹി ചൗള വിശദമാക്കി. ജനശ്രദ്ധ നേടുന്നതിന് വേണ്ടിയാണ് ജൂഹി ചൗള 5ജിക്ക് എതിരായ ഹർജി നൽകിയതെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.

തുടർന്ന് നിരവധി പേർ താരത്തിനെതിരെ പരിഹാസ ട്രോളുകളും മറ്റും പുറത്തിറക്കി. രാജ്യത്ത് നിലവിൽ വരുന്ന 5ജി പരിസ്ഥിതിക്ക് അപകടമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജൂഹി ചൗള കോടതിയെ സമീപിച്ചത്.

 

Readers Comment

Add a Comment