Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 9:34 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 അമേരിക്കയിലെ സിൻസിനാറ്റിയിൽ നടന്ന ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് സിൻസിനാറ്റിയിലാണ് ജയസൂര്യ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത്. ഞാൻ മേരിക്കുട്ടി എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്.

തെക്കേ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള ചലച്ചിത്ര പ്രവർത്തകർക്ക് പ്രചോദനമാകുക എന്ന ഉദ്ദേശത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്. ഇന്ത്യയിൽ നിന്ന് അഞ്ഞൂറോളം സിനിമകളാണ് മത്സര രംഗത്ത് ഉണ്ടായിരുന്നത്. പാകിസ്താൻ, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള സിനിമകളും മത്സരത്തിനുണ്ടായിരുന്നു.

നേട്ടം വലിയ അംഗീകാരമായി കാണുന്നതായി ജയസൂര്യ ഫേസ്ബുക്കിൽ കുറിച്ചു. തന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രമായിരുന്നു മേരിക്കുട്ടിയെന്ന് ജയസൂര്യ പറഞ്ഞു. ചിത്രത്തിന്റെ സംവിധായകൻ ഉൾപ്പെടെ അണിയറപ്രവർത്തകർക്ക് ജയസൂര്യ നന്ദി പറയുകയും ചെയ്തു.

Readers Comment

Add a Comment